1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2015

യൂറോപ്യന്‍ യൂണിയനില്‍നിന്ന് കൂടുതല്‍ സ്വതന്ത്രമായ നിലനില്‍പ്പിനായി തൊഴില്‍ നിമയങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്റെ സ്വതന്ത്രമായ നിലനില്‍പ്പിന് ഇത് അത്യന്താപേക്ഷിതമാണെന്ന് കാമറൂണ്‍ ബ്രസല്‍സ്സിനെ അറിയിച്ചു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇയു ലെജിസ്‌ലേഷനില്‍ ഉണ്ടായിരുന്ന ചില ‘ഓപ്റ്റ് ഔട്ടുകള്‍’ ടോണി ബ്ലയര്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഉപേക്ഷിച്ചിരുന്നു. ഇത് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് നേതാവായ കാമറൂണ്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്കൊപ്പം അവകാശങ്ങള്‍, ജോലി സമയ നിയന്ത്രണം – ഇതില്‍ രണ്ടിലും മാറ്റം വരണമെന്നാണ് കാമറൂണ്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉഹാപോഹങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. പക്ഷെ, ആവശ്യമില്ലാത്ത യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ എടുത്തു കളയണമെന്ന് തന്നെയാണ് പ്രധാനമന്ത്രിയുടെ നിലപാടെന്നും അദ്ദേഹത്തിന്റെ ഓഫീസായ ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായുള്ള അംഗത്വ ധാരണകളില്‍ മാറ്റം വരുത്തുന്നതിനായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കാമറൂണ്‍. ഇതിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ ബ്രിട്ടണില്‍ ഹിതപരിശോധന നടത്തും.

യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കാമറൂണ്‍ ബ്രസല്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.