1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2016

സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് അംഗരാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രതിമാസം ആറായിരത്തോളം അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് മൈഗ്രേഷന്‍ ഹൈകമീഷണര്‍ ദിമിത്രസ് അവരാമോപൊലസ് ആവശ്യപ്പെട്ടു.

1,60,000 അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍, ഇതുവരെ 885 പേരെയാണ് സ്വീകരിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ദിമിത്രസ് പറഞ്ഞു. ഗ്രീസില്‍നിന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ബാള്‍ക്കന്‍ പാത ഓസ്ട്രിയ അടച്ചതോടെ പതിനായിരക്കണക്കിന് അഭയാര്‍ഥികളാണ് ദുരിതത്തിലായത്.

ഓസ്ട്രിയയെ കൂടാതെ സ്ലൊവീനിയ, ക്രൊയേഷ്യ, സെര്‍ബിയ, മാസിഡോണിയ എന്നീ രാജ്യങ്ങളാണും അഭയാര്‍ഥികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഗ്രീസ് വന്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്നും മൈഗ്രേഷന്‍ കമ്മീഷന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.