1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2022

സ്വന്തം ലേഖകൻ: 95 ദശലക്ഷത്തിലധികം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ദാരിദ്യ്രത്തിന്റെയും സാമൂഹിക ബഹിഷ്കരണത്തിന്റെയും അപകടസാധ്യതയിലാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ദാരിദ്യ്രത്തിന്റെയും സാമൂഹിക ബഹിഷ്കരണത്തിന്റെയും മൂന്ന് അപകടസാധ്യതകളില്‍ ഒന്നെങ്കിലും കുടുംബങ്ങളാണ് അനുഭവിക്കുന്നത്.

2020 ലെ കണക്കിനെ അപേക്ഷിച്ച് ഇതിൽ 2021 ൽ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇയുവില്‍ 73.7 ദശലക്ഷം ആളുകള്‍ ദാരിദ്യ്രത്തിന്റെ ഭീഷണിയിലാണെന്നും 27.0 ദശലക്ഷം പേര്‍ ഭൗതികമായും സാമൂഹികമായും കടുത്ത അവശതയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദാരിദ്യ്രത്തിന്റെയും സാമൂഹിക ബഹിഷ്കരണത്തിന്റെയും ഏറ്റവും ഉയര്‍ന്ന അപകടസാധ്യത രേഖപ്പെടുത്തിയിട്ടുള്ളത് റൊമാനിയ (34%),ബള്‍ഗേറിയ (32%), ഗ്രീസ്, സ്പെയിന്‍ (28%) എന്നീ രാജ്യങ്ങളിലാണ്. ദാരിദ്യ്രത്തിനോ സാമൂഹിക ബഹിഷ്കരണത്തിനോ സാധ്യതയുള്ള ആളുകളുടെ ഏറ്റവും കുറഞ്ഞ ശതമാനം ചെക്ക് റിപബ്ലിക്കിലും (11 ശതമാനം) സ്ളോവേനിയയിലും (13 ശതമാനം) ഫിന്‍ലന്‍ഡിലും (14 ശതമാനം) രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.