
സ്വന്തം ലേഖകൻ: യൂറോ ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചു. പലിശ നിലവിലെ 3.5 ശതമാനത്തില്‍ നിന്ന് 3.75 ശതമാനം ആക്കി ഉയര്‍ത്തി. 0.25 ശതമാനം വർധന.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ഇസിബി) ഗവേണിങ് കൗണ്‍സിലാണ് തുടര്‍ച്ചയായി ഏഴാം തവണയും പലിശ നിരക്ക് ഉയര്‍ത്താന്‍ വ്യാഴാഴ്ച തീരുമാനിച്ചത്. പലിശ നിരക്ക് വീണ്ടും 25 ബേസിസ് പോയിന്റുകള്‍ ഉയർത്തിയാണ് 3.75 ശതമാക്കിയത്.
പ്രധാന പലിശ നിരക്ക് ഇപ്പോള്‍ 3.75 ശതമാനമാണ്. ഇതോടെ വീടുകളുടെ വില ഉയരും. വീടു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരുട്ടടിയായി തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല