യൂറോപ്യന്‍ യൂണിയന്റെ മേന്മകള്‍ കുട്ടികളുടെ തലച്ചോറിലേക്ക് കുത്തിവെയ്ക്കാന്‍ ബ്രസല്‍സ് ശ്രമിക്കുന്നതായി ആരോപണം. കുട്ടികളെ യൂറോപ്യന്‍ യൂണിയനോട് അടുപ്പിച്ച് നില്‍ക്കാന്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങളിലൂടെയും മറ്റും ബ്രസല്‍സ് ശ്രമിക്കുകയാണെന്നാണ് ആരോപണം.
ഇയുവിനെ അനുകൂലിക്കുന്ന കോമിക്‌സ്, ഗെയിംസ്, കളറിംഗ് ബുക്ക്‌സ് എന്നിവയിലൂടെ എങ്ങനെയാണ് നികുതി ദായകരുടെ പണം വ്യാപാര സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മറ്റും നിലനില്‍പ്പിനായി സഹായിക്കുന്നത് എന്ന് ആശയവിനിമയം നടത്താനാണ് ബ്രസല്‍സ് ശ്രമിക്കുന്നത് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊതു കാര്‍ഷിക നയം, യൂറോപ്യന്‍ കമ്മീഷന്റെ പ്രവര്‍ത്തനം, യൂറോപ്പിലൂടെയുള്ള ഫ്രീ മൂവ്‌മെന്റ് ദേശീയ അതിര്‍ത്തികള്‍ ഇല്ലാതാക്കുന്നത് എങ്ങനെ തുടങ്ങിയ പ്രൊപ്പഗാന്‍ഡാ സ്‌പ്രെഡിംഗാണ് ബ്രസല്‍സ് കാര്‍ട്ടൂണുകളിലൂടെ നടത്തുന്നത്. ഇവയെല്ലാം ബ്രിട്ടീഷ് സ്‌കൂളുകളിലൂടെ സൗജന്യമായി എത്തിക്കുകയാണ് ഇപ്പോള്‍ ബ്രസല്‍സ് ചെയ്യുന്നത്.
യൂറോപ്യന്‍ യൂണിയന്‍ അവരുടെ മാധ്യമങ്ങള്‍ ഉപയോഗിച്ച് എപ്പോഴും സ്വയം വെള്ളപ്പൂശാന്‍ ശ്രമിക്കാറുണ്ടെന്ന് യുകെഐപി എഡ്യുക്കേഷന്‍ വക്താവ് കുറ്റപ്പെടുത്തി. കാര്‍ട്ടൂണുകളിലൂടെയും മറ്റും വിദ്യാര്‍ത്ഥികളിലേക്കും കൊച്ചുകുട്ടികളിലേക്കും എത്തിച്ചേരുക എന്നത് ഒരു മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടികളിലേക്ക് അജണ്ടകള്‍ കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല