1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2015

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയ കുടിയേറ്റ നിയമങ്ങളില്‍ പ്രതിഷേധിച്ച് ബര്‍ലിനില്‍ പ്രതീകാത്മക ശവസംസ്‌ക്കാരം നടത്തി. ജര്‍മനിയില്‍ നിന്നുള്ള സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ബ്യൂട്ടി എന്ന സംഘടനയാണ് പ്രതീകാത്മക ശവസംസ്‌കാരമെന്ന പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയത്.

ബെര്‍ലിന്‍ ചാന്‍സലറുടെ ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ പൊളിറ്റക്കല്‍ ബ്യൂട്ടി എന്ന സംഘടനയുടെ പ്രവര്‍ത്തകരെ കൂടാതെ ധാരളം സാധാരണക്കാരും കുടിയേറ്റക്കാരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. പൂക്കളും റീത്തുകളും കൈയിലേന്തി ചാന്‍സലര്‍ ഓഫീസിനടുത്തേക്ക് റാലിയായി വന്ന പ്രതിഷേധക്കാര്‍ പ്രതീകാത്മക ശവസംസ്‌കാരം നടത്തി.

കുടിയേറ്റ ജനതയോട് കടുത്ത അവഗണനയാണ് യൂറോപ്യന്‍ യൂണിയന്‍ പുലര്‍ത്തുന്നതെന്നും സ്വന്തമായി അസ്തിത്വം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജനങ്ങളെന്നും പ്രതീഷേധക്കാര്‍ കുറ്റപ്പെടുത്തി. അഭയാര്‍ഥികളെ കുറ്റവാളികളെപ്പോലെയാണ് കാണുന്നതെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.

ജര്‍മന്‍ പാര്‍ലമെന്റിന് മുന്നിലും പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധക്കാരെ നേരിടാന്‍ ശക്തമായ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. എങ്കിലും ശവസംസ്‌ക്കാരം നടത്തിയതൊഴിച്ചാല്‍ പൊതുവെ സമാധാരപരമായിരുന്നു പ്രകടനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.