നേപ്പാളില്‍ ദുരന്തം വിതച്ച ഭൂകമ്പത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന് സ്ഥാനചലനം സംഭവിച്ചതായി റിപ്പോര്‍ട്ട്. കൊടുമുടി തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് മൂന്ന് സെന്റീമീറ്റര്‍ തെന്നി മാറിയെന്നാണ് ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെ തെക്കു കിഴക്കേ ദിശയിലേക്ക് 40 സെന്റീമീറ്ററോളം എവറസ്റ്റ് നീങ്ങിയിട്ടുണ്ട്. പ്രതിവര്‍ഷം നാലു സെന്റീമീറ്റര്‍ വേഗത്തിലാണ് ഈ സഞ്ചാരം. ഈ ദിശയിലാണ് ഭൂകമ്പത്തിനു ശേഷം മാറ്റം വന്നിരിക്കുന്നത്. ഒരു ദശകത്തിനിടെ കൊടുമുടിക്ക് മൂന്നു സെന്റീമീറ്റര്‍ ഉയരം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വന്‍നാശം വിതച്ച ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ മഞ്ഞിടിച്ചിലില്‍ 18 പേര്‍ക്കാണ് എവറസറ്റില്‍ ജീവന്‍ നഷ്ടമായത്. എവറസ്റ്റ് കയറാനെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കുന്ന ബേസ് ക്യാമ്പുകളും ഇതില്‍ നശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ വര്‍ഷത്തെ എവറസ്റ്റ് ദൗത്യങ്ങളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ് ചൈനയും നേപ്പാളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല