1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2015

സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട 23 പേരുടെ ജീവന്‍ രക്ഷിച്ച് ബ്രിട്ടീഷ് വനിതാ ഡോക്ടര്‍ ശ്രദ്ധേയയാകുന്നു. ഡോ. റേച്ചല്‍ ടുള്ളറ്റാണ് സ്വയം പരുക്കേറ്റിട്ടും സമയോചിതമായ ഇടപെടലിലൂടെ ഗുരുതരമായി പരുക്കേറ്റ 23 പര്‍വതാരോഹകരുടെ ജീവന്‍ രക്ഷിച്ചത്. അനസ്‌തെറ്റിക് സഹായമില്ലാതെ റേച്ചല്‍ മുറിവേറ്റ സ്വന്തം കാല് തുന്നിക്കെട്ടുകയും ചെയ്തു.

പര്‍വതാരോഹണത്തിനായാണ് കെന്റിലെ കാന്‍ബ്രൂകില്‍ നിന്നുള്ള റേച്ചല്‍ എവറസ്റ്റിലെത്തിയത്. എന്നാല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ കുടുങ്ങുകയായിരുന്നു ഡോക്ടറും സംഘവും. കനത്ത മഞ്ഞിടിച്ചിലില്‍ എല്ലാവരും ഏതാനും മിനിട്ടുകള്‍ മൂടപ്പെട്ടതായി റേച്ചല്‍ പറയുന്നു.

ഹിമപാതം ഒന്നൊതുങ്ങിയപ്പോള്‍ തന്റെ കാലില്‍ പരുക്കു പറ്റിയതായി മനസിലാക്കിയെങ്കിലും മറ്റുള്ളവരുടെ അവസ്ഥ തന്നേക്കാള്‍ ഗുരുതരമാണെന്ന് മനസിലാക്കി പരുക്കു വകവക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തുനിയുകയായിരുന്നു റേച്ചല്‍. സംഘത്തിലുണ്ടായിരുന്ന 25 പേരാണ് മഞ്ഞില്‍ കുടൂങ്ങിയത്. ഇവരെ കൊണ്ടു പോകാനുള്ള ഹെലികോപ്റ്റര്‍ എത്തുന്നതു വരെയുള്ള 24 മണിക്കൂര്‍ നേരം റേച്ചന്‍ അവരെ മരണത്തിനു വിട്ടുകൊടുക്കാതെ കാത്തു.

സംഘത്തില്‍ 19 നേപ്പാളികളും 6 വിദേശ പര്‍വതാരോഹകരുമാണ് ഉണ്ടായിരുന്നത്, ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവില്‍ എത്തിച്ച ഇവരില്‍ രണ്ടുപേര്‍ പിന്നീട് മരിച്ചു. തന്റെ കാലിനു പരുക്കേറ്റ കാര്യം മറ്റുള്ളവരെ അറിയിക്കാതെയായിരുന്നു റേച്ചല്‍ സംഘത്തെ ശുശ്രൂഷിച്ചത്. തുടര്‍ന്ന് മുറിവ് അനസ്‌തെറ്റിക് ഇല്ലാതെ സ്വയം തുന്നിക്കെട്ടുമ്പോഴാണ് ഇക്കാര്യം മറ്റുള്ളവര്‍ അറിയുന്നത് തന്നെ.

വൈല്‍ഡേര്‍നെസ് മെഡിസിനില്‍ വിദഗ്ദയായ റേച്ചല്‍ വൊളണ്ടിയര്‍ ആയാണ് സംഘത്തോടൊപ്പം ചേരുന്നത്. ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷന്റെ വൈദ്യ സംഘത്തോടൊപ്പമായിരുന്നു ഇപ്പോള്‍ ന്യൂസിലന്റിലുള്ള റേച്ചലിന്റെ എവറസ്റ്റ് ദൗത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.