1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2015

സ്വന്തം ലേഖകന്‍: രണ്ടര വയസുള്ള എവ്‌ലിന്‍ യാത്രയായപ്പോള്‍ തേങ്ങിയത് മുഴുവന്‍ ബ്രിട്ടനുമാണ്. ജീവന്റെ വില നന്നായി അറിയാവുന്ന ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ തന്നെയാണ് പിഞ്ച് എവ്‌ലിന്റെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ദുഖത്തില്‍ പങ്കുചേര്‍ന്നത്.

എഫ് എം അരീനക്കു സമീപമുള്ള ധ്യാന കണ്‍വന്‍ഷന്‍ നടക്കുന്ന എന്‍ സി പി കാര്‍ പാര്‍ക്കിംഗില്‍ വച്ചാണ് എവ്‌ലിന് ദാരുണമായ ദുരന്തം സംഭവിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിനു സമീപമുള്ള സെല്‍ജിയുടേയും ഭാര്യ ജോമിലിയുടേയും മകളാണ് എവ്‌ലിന്‍.

ധ്യാനത്തില്‍ പങ്കെടുക്കാനായി അല്പം വൈകിയെത്തിയ സെല്‍ജിയും കുടുംബവും അമ്മയേയും മക്കളേയും കണ്‍വഷന്‍ സെന്ററിനു മുന്നില്‍ ഇറക്കി കാര്‍ പാര്‍ക്കിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു സെല്‍ജി. എന്നാല്‍ അബദ്ധത്തില്‍ സെല്‍ജിയുടെ കാര്‍ കയറി ഇറങ്ങിയത് എവ്‌ലിന്റെ ഇളം ശരീരത്തിലൂടെയാണ്.

‘എന്റെ കുഞ്ഞെ’ എന്നു വിളിച്ച് അലറിക്കരയാന്‍ മാത്രമേ കാറില്‍ നിന്നിറങ്ങി ഓടിയെത്തിയ സെല്‍ജിക്കും, കുഞ്ഞിന്റെ ശരീരത്തിലേക്ക് വീണ അമ്മ ജോമിലിക്കും കഴിഞ്ഞുള്ളു.

കണ്ടുനിന്നവര്‍ ആദ്യത്തെ ഞെട്ടല്‍ മാറിയപ്പോള്‍ ഉടനെ ആംബുലന്‍സ് വിളിച്ചു. മിനിട്ടുകള്‍ക്കകം ആംബുലന്‍സില്‍ എവ്‌ലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരുടെ തീവ്ര ശ്രമങ്ങളെല്ലാം വൃഥാവിലാക്കി വൈകുന്നേരത്തോടെ എവ്‌ലിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ക്രൂവിലെ മാത്രമല്ല. മുഴുവന്‍ യുകെയിലേയും മലയാളി സമൂഹത്തെ നടുക്കിയ എവ്‌ലിന്റെ ദുരന്തം ബ്രിട്ടീഷ് മാധ്യമങ്ങളും ഏറ്റെടുത്തു. പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയില്ലെങ്കിലും ബിബിസിയും മറ്റും ദേശീയ മാധ്യമങ്ങളും വാര്‍ത്ത പ്രാധാന്യം നഷ്ടപ്പെടാതെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.