1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

പരീക്ഷ എന്നും കുട്ടികള്‍ക്ക് പേടി സ്വപ്ന്മാണ്. മാര്‍ക്ക് കുറഞ്ഞാല്‍ അധ്യാപകരില്‍നിന്നും മാതാപിതാക്കളില്‍നിന്നുമുണ്ടാകുന്ന ചോദ്യം ചെയ്യലുകളും കൂട്ടുകാര്‍ക്കിടയില്‍ മതിപ്പ് നഷ്ടപ്പെടുന്നതുമാണ് പ്രധാനമായും കുട്ടികളെ ഭയപ്പെടുത്തുന്നത്. ഭയം ഒഴിവാക്കാനായി ഓരോരുത്തരും ഓരോ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. കുട്ടികളുടെ പരീക്ഷാപ്പേടിയും അവ ഒഴിവാക്കുന്നതിനായി ചെയ്ത് കൂട്ടുന്ന കാര്യങ്ങളും ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ് താഴെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആയിരത്തോളം കുട്ടികളിലും മാതാപിതാക്കളിലും പഠനം നടത്തിയ ശേഷമാണ് ഇവര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

പത്ത് വയസ്സുള്ള കുട്ടികള്‍ പരീക്ഷക്കിരിക്കുന്നതിന് മുന്‍പ് സിഗരറ്റ് വലിക്കുകയും, ജങ്ക് ഫുഡ് കഴിക്കുകയും, എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുകയും ചെയ്യുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത് .കഴിഞ്ഞ വര്‍ഷം കീ ടെസ്റ്റിനിരുന്ന ആയിരം കുട്ടികള്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. ഇവരില്‍ എട്ടു പേര്‍ സിഗരറ്റ് വലിച്ചെന്നും 34 പേര്‍ ചോക്ലേറ്റ് കഴിച്ചെന്നും സര്‍വെ ഫലത്തില്‍ പറയുന്നു. മാര്‍ക്കറ്റ് റിസര്‍ച്ച് ഫേം ഒപ്പീനിയന്‍ മാറ്റേഴ്‌സാണ് സര്‍വെ നടത്തിയത്.

സര്‍വെയില്‍ പങ്കെടുത്ത 55 ശതമാനം പേരും മോശം റിസല്‍ട്ട് തങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നു. ആറാം ക്ലാസിലെ കുട്ടികള്‍ കീ സ്റ്റേജ് 2 എസ്എടി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന സമയത്താണ് ഇത്തരത്തിലൊരു പഠനം പുറത്തു വരുന്നത്.

പരീക്ഷയുടെ ദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റിന് 30 കുട്ടികള്‍ഷുഗറി കണ്ടന്റ് അധികമായിട്ടുള്ള ഭക്ഷണമാണ് കഴിച്ചത്. 45 പേര്‍ ബിസ്‌ക്കറ്റുകള്‍ കഴിച്ചു, 19 പേര്‍ ക്രിസ്പ്‌സും 9 പേര്‍ പാസ്റ്റി സോസേജ് റോളും കഴിച്ചു. മൂന്നില്‍ രണ്ട് പേരും, അതായത് 68 ശതമാനം കുട്ടികളും പറയുന്നു പരീക്ഷ അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന്.

ഇതേ സര്‍വെ ഗ്രൂപ്പ് മാതാപിതാക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തിലും ഇതു തന്നെയാണ് പറയുന്നത്. സര്‍വെയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ 20 ശതമാനം പേരും പറയുന്നത് പരീക്ഷയുടെ അന്ന് കുട്ടികള്‍ പേടിയോടെയാണ് സ്‌കൂളിലേക്ക് പോകുന്നത് എന്നാണ്. എട്ടില്‍ ഒരു മാതാവ് പറയുന്നു, കുട്ടികള്‍ പരീക്ഷ ദിവസം ഭക്ഷണം കഴിക്കാന്‍ വിസ്സമ്മതിക്കുകയാണെന്ന്.

കുട്ടികള്‍ പരീക്ഷകളെ ഇത്രമേല്‍ ഭയത്തോടെ സമീപിക്കുന്നതിനെ ആശങ്കയോടെയാണ് മെഡിക്കല്‍ സമൂഹം നോക്കി കാണുന്നതെന്ന് കുട്ടികളുടെ മനശാസ്ത്രജ്ഞ ഡോ. ക്ലെയര്‍ ഹാള്‍സെ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.