1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ വിദേശകാര്യരംഗത്തെ മികവിന് ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങൾ. യുഎഇ വിദേശകാര്യമന്ത്രിയിൽ നിന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡറും ദുബായിലെ കോൺസുൽ ജനറലും അവാർഡ് ഏറ്റുവാങ്ങി. രണ്ട് അവാർഡ് നേടിയ ഏക രാജ്യമാണ് ഇന്ത്യ.

അബൂദബിയിലെ വിദേശകാര്യമന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി അംബാസഡർ സഞ്ജയ് സുധീറും, ദുബായിലെ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും അവാർഡുകൾ ഏറ്റുവാങ്ങി.

18 രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥാർക്കായിരുന്നു പുരസ്‌കാരം. ഇതിൽ രണ്ട് പുരസ്‌കാരങ്ങൾ നേടിയ ഏക രാജ്യം ഇന്ത്യയായിരുന്നു. വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 34 പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.