1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2017

സ്വന്തം ലേഖകന്‍: സൗദിയിലെ പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് പ്രവാസി തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ 2016 സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്തംബറില്‍ 21 ശതമാനം കുറവുള്ളതായി വ്യക്തമാക്കുന്നത്.

2011 ന് ശേഷം വിദേശികള്‍ അയച്ച പണത്തില്‍ ഏറ്റവും കുറവാണ് ഈ മാസം രേഖപ്പെടുത്തിയതെന്ന് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മാസം 8.55 ബില്യന്‍ റിയാലാണ് വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയച്ചത്. ഈ വര്‍ഷം ആഗസ്തില്‍ 12.55 ബില്യന്‍ റിയാലാണ് വിദേശികള്‍ അയച്ചത്. ഒരു മാസത്തിനിടെ 4 ബില്യന്‍ റിയാലിന്റെ കുറവും രേഖപ്പെടുത്തി.

കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ റെമിറ്റന്‍സില്‍ 32 ശതമാനം കുറവാണുളളത്. ആശ്രിത ലെവി, റീ എന്‍ട്രി ഫീസ് വര്‍ധന, സ്വദേശിവല്‍ക്കരണം, വിദേശികളുടെ ബിനാമി ബിസിനസുകള്‍ക്കെതിരെ ശക്തമായ നടപടി എന്നിവ വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ കുറവു വരുത്താന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.