1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2019

സ്വന്തം ലേഖകന്‍: പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന കേന്ദ്രബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ആധാര്‍ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് പ്രതീക്ഷ.

അടുത്ത മൂന്നു മാസങ്ങള്‍ക്കകം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കി തുടങ്ങും. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അജയ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള സൗകര്യവും വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും അജയ് ഭൂഷണ്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഐ.ടി വകുപ്പ് പുറത്തിറക്കി.

എന്നാല്‍ നാട്ടിലെ ആധാര്‍ കേന്ദ്രങ്ങള്‍ക്കു പുറമെ വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏര്‍െപ്പടുത്തണമെന്ന ആവശ്യം ശക്തമാണ്. പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്ന അതേ മാതൃകയാണ് ആധാര്‍ കാര്‍ഡിെന്റ കാര്യത്തിലും. ഗള്‍ഫ് നയതന്ത്ര കേന്ദ്രങ്ങളില്‍ ഈ സൗകര്യം ലഭിക്കുന്നത് പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും.

പ്രവാസികള്‍ക്ക് കൂടി ആധാര്‍ ആനുകൂല്യം ഉറപ്പാക്കുമെന്ന പുതിയ കേന്ദ്ര പൊതുബജറ്റ് നിര്‍ദേശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി ശംസുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ നിരന്തര ശ്രമങ്ങള്‍ കേന്ദ്രനിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ട്. വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ അര്‍ഹത ഉണ്ടായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.