1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2024

സ്വന്തം ലേഖകൻ: പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ക്കു​റി കേ​ര​ള​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത് 89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​ർ. ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി അ​ടു​ക്കു​മ്പോ​ഴേ​ക്കും പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തി​വ​രി​ക​യാ​ണ് പ്ര​വാ​സീ സം​ഘ​ട​ന​ക​ൾ. കു​വൈ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് എ​ന്നി​വ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കെ.​എം.​സി.​സി​യും ത​ങ്ങ​ളു​ടെ വോ​ട്ട​ർ​മാ​രെ നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​വ​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം തി​ര​ഞ്ഞെ​ടു​ത്ത​വ​രും ഉ​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ പ്ര​ത്യേ​ക വി​മാ​നം ഏ​ർ​​പ്പെ​ടു​ത്തി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. ആ​ളു​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്ത് വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കും ശ്ര​മം. ഇ​തി​നാ​യി വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ച്ച് വോ​ട്ടു​ള്ള പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്തി​വ​രി​ക​യാ​ണ്. കു​വൈ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി 20 മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ.​ഐ.​സി.​സി ഞാ​യ​റാ​ഴ്ച പ്ര​ത്യേ​ക പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

സ്ഥാ​നാ​ർ​ഥി​ക​ൾ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി വ​ന്ന് നാ​ട്ടി​ലെ​ത്തി വോ​ട്ട്​ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. മൊ​ത്തം 89,839 പ്ര​വാ​സി വോ​ട്ട​ർ​മാ​രി​ൽ 83,765 പേ​ർ പു​രു​ഷ​ന്മാ​രും 6,065 പേ​ർ സ്ത്രീ​ക​ളും ഒ​മ്പ​തു​പേ​ർ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ്. കോ​ഴി​ക്കോ​ട്ടു​കാ​രാ​ണ് കൂ​ടു​ത​ൽ-35,793 പേ​ർ. തൊ​ട്ടു​പി​ന്നി​ലു​ള്ള മ​ല​പ്പു​റ​ത്തും ക​ണ്ണൂ​രി​ലും യ​ഥാ​ക്ര​മം 15, 121ഉം 12, 876​ഉം പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. വ​യ​നാ​ട്ടി​ൽ​നി​ന്നും 779 പ്ര​വാ​സീ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് ഇ​ടു​ക്കി​യി​ലാ​ണ്. 325 പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.