1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2021

സ്വന്തം ലേഖകൻ: എക്‌സ്‌പോ 2020 സൂപ്പർ ഹിറ്റിലേയ്ക്ക്. ഇൗ മാസം 1 ന് ദുബായ് ജബൽ അലിയിലെ പ്രത്യേക വേദിയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ഷോയ്ക്ക് ആദ്യ 10 ദിവസങ്ങളിൽ ടിക്കറ്റെടുത്ത് സന്ദർശിച്ചവർ ആകെ 4,11,768 ആണെന്നു സംഘാടകർ പറഞ്ഞു.

എക്സ്പോ വേദിയുടെ പ്രവർത്തകർ, പ്രദർശകർ, പ്രതിനിധികൾ എന്നിവരെ കൂട്ടാതെയുള്ള കണക്കാക്കാണിത്. സന്ദർശകരിൽ മൂന്നിൽ ഒരാൾ വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളാണ്. 175 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് എത്തിയത്.

മേളയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ എക്സ്പോ വെർച്വലിൽ മൂന്നു ദശലക്ഷം ആളുകൾ ഉദ്ഘാടന ചടങ്ങ് തത്സമയം കണ്ടു. ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സന്ദർശകരുടെ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ പങ്കുവച്ചത്.

നബിദിനം പ്രമാണിച്ച് ഒക്ടോബർ 21 മുതൽ മൂന്ന് ദിവസം വ്യത്യസ്തമായ ആഘോഷപരിപാടികളാണ് വേദിയിൽ കാത്തിരിക്കുന്നത്. ഒക്ടോബർ പാസ് കൂടി നിലവിലുള്ളതുകൊണ്ട് സന്ദർശകർക്ക് സുവർണാവസരമാണ് ഇത്. ടാക്​സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്​സ്​പോ വേദിയിലേക്ക്​ സൗജന്യ പ്രവേശനം ലഭിക്കും.

നേരത്തെ വീട്ടുജോലിക്കാർക്കും ആയമാർക്കും​ സൗജന്യപ്രവേശനം അനുവദിച്ചതിന്​ പിന്നാലെയാണ്​ കൂടുതൽ മേഖലയിലേക്ക്​ സൗജന്യം വ്യാപിപ്പിച്ചത്​. 18 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന്​ മുകളിലുള്ളവർ നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ടിക്കറ്റ്​ വേണ്ടെന്ന്​ നേരത്തെ അറിയിച്ചിരുന്നു.

ആർ.ടി.എയുടെ കീഴിൽ ജോലി ചെയ്യുന്ന ബസ്, ടാക്​സി ഡ്രൈവർമാർക്കാണ്​ സൗജന്യ ​പ്രവേശനം. ആറ്​ മാസത്തിൽ ഒരിക്കൽ മാത്രമാണ്​ സൗജന്യം. റെസിഡൻറ്​ വിസ, ആർ.ടി.എ ഐഡി കാർഡ്​ എന്നിവ കാണിച്ചാൽ എക്​സ്​പോയിൽ പ്രവേശിക്കാം.

ഹോട്ടൽ, റസ്​റ്റാറൻറ്​, കഫേ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്​ ഈ മാസം സൗജന്യമായി എക്​സ്​്​പോ കാണാം. എക്​സ്​പോയിലെ ടിക്കറ്റ്​ ഓഫിസിൽ നേരി​ട്ടെത്തി മതിയായ രേഖകൾ നൽകിയാൽ സൗജന്യ ടിക്കറ്റ്​ ലഭിക്കും.

നിർമാണ തൊഴിലാളികൾക്ക്​ കൂട്ടത്തോടെ എക്​സ്​പോയിൽ എത്താനുള്ള വേദിയാണ്​ ഒരുക്കുന്നത്​. ഇതിനായി സ്​ഥാപനങ്ങളാണ്​ അപേക്ഷിക്കേണ്ടത്​. എക്​സ്​പോ സൈറ്റിൽ ജോലിചെയ്​ത തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഒരാൾക്ക്​ ഒരു ദിർഹം എന്നനിലയിൽ ഇതിനായി പ്രത്യേക ടിക്കറ്റ്​ ഏ​ർപ്പെടുത്തിയിട്ടുണ്ട്​. ഈ തുക കമ്പനികളാണ്​ അടക്കേണ്ടത്​. ഒാരോ സ്​ഥാപനത്തിലെയും സംഘങ്ങളായി വേണം എക്​സ്​പോയിലെത്താൻ.

വീട്ടുജോലിക്കാർക്കും ആയമാർക്കും റെസിഡൻറ്​സ്​ വിസ കോപ്പി ഹാജരാക്കിയാൽ എത്രതവണ വേണമെങ്കിലും മേളയിൽ പ്രവേശിക്കാം. എക്​സ്​പോ ടിക്കറ്റ്​ ബൂത്തിൽ വിസയും ജോലി തെളിയിക്കുന്ന രേഖയും കാണിച്ചാൽ പ്രവേശനത്തിനുള്ള അനുമതി ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.