1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2020


സ്വന്തം ലേഖകൻ: കടകളിലും സൂപ്പർമാർക്കറ്റുകളിലും മാസ്ക്ക് ധരിക്കുന്നത് ജൂലൈ 24 വെള്ളിയാഴ്ച മുതൽ നിർബന്ധമാക്കിയ ഉത്തരവിൽ കൂടുതൽ വിശദീകരണവുമായി യുകെ സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ജൂലൈ 14 ന് പുറത്തിക്കിയിരുന്നു. എന്നാൽ ടേക്ക്‌എവേകളിൽ ഉപയോക്താക്കൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന സംശയം മന്ത്രിമാർ തന്നെ ഉന്നയിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്.

പുതിയ നിയമപ്രകാരം സാൻഡ്‌വിച്ച് ഷോപ്പുകളിലും മാസ്ക്ക് ധരിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ടേബിൾ സർവീസ് ഉള്ള ഭക്ഷണശാലകൾക്ക് മാത്രമാണ് ഈ നിബന്ധനയിൽ ഇളവുള്ളത്. ഷോപ്പ് ഉടമകൾക്കും ജീവനക്കാർക്കും മാസ്ക് ധരിക്കാതെ എത്തുന്നവക്ക് പ്രവേശനം നിഷേധിക്കാനോ പോലീസിൽ വിവരമറിയിക്കാനോ കഴിയും.

പുതിയ നിയമങ്ങൾ പാലിക്കാത്തവരിൻ നിന്ന് 100 പൗണ്ട് പിഴ ഈടാക്കും. 11 വയസ്സിന് താഴെയുള്ള കുട്ടികളെയും ചില വൈകല്യങ്ങൾ ഉള്ളവരെയും ഒഴിവാക്കും. വായയ്ക്കും മൂക്കിനും മുകളിൽ മുഖം മൂടുന്നത് രോഗബാധിതനായ ഒരാൾ മറ്റൊരാൾക്ക് വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

14 ദിവസത്തിനുള്ളിൽ പിഴയടക്കാൻ തയ്യാറായാൽ 50 പൌണ്ട് നൽകിയാൽ മതി. മാസ്ക് ധരിക്കുന്നത് കർശനമായി നടപ്പാക്കുമെന്ന് പോലീസും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.