1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2018

സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാന്‍ ആലോചിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പലര്‍ക്കുമയച്ച സന്ദേശങ്ങള്‍, പിന്നീട് അവരുടെ ഇന്‍ബോക്‌സില്‍നിന്നു നീക്കിയിട്ടുണ്ടെന്ന ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എല്ലാ ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്കും ലഭ്യമല്ലാത്ത ഈ സൗകര്യം കമ്പനിയിലെ ഉന്നതര്‍ മാത്രം ഉപയോഗിക്കുന്നതു വഞ്ചനയാണെന്നായിരുന്നു ആക്ഷേപം.

ഈ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും മെസഞ്ചറില്‍ ‘അണ്‍സെന്‍ഡ്’ സൗകര്യം നല്‍കാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ സൗകര്യം ഒരുക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അതുവരെ സക്കര്‍ബര്‍ഗിന്റെയോ, കമ്പനിയിലെ മറ്റ് ഉന്നതരുടെയോ സന്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്നും ഫെയ്‌സ്ബുക് അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.