1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2023

സ്വന്തം ലേഖകൻ: മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ പ്ലാറ്റ്‌ഫോംസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 10000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് മെറ്റ ചൊവ്വാഴ്ച അറിയിച്ചത്. നാല് മാസം മുമ്പാണ് കമ്പനി 11000 പേരെ പിരിച്ചുവിട്ടത്.

കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചവിടല്‍ എന്നാണ് വിവരം. ഇതിന്റെ ഭാഗമായി പ്രാധാന്യം കുറഞ്ഞ പദ്ധതികള്‍ ഉപേക്ഷിക്കുകയും നിയമനങ്ങള്‍ കുറയ്ക്കുകയും ചെയ്തു.

2023 മികവിന്റെ വര്‍ഷമാവുമെന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 500 കോടി ഡോളറിന്റെ ചിലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

2022 തുടക്കം മുതല്‍ ഇതുവരെ ഏകദേശം 2,80,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ പിരിച്ചുവിടലുണ്ടാവുമെന്നാണ് ലോഓഫ്‌സ് വെബ്‌സൈറ്റിന്റെ പ്രവചനം.

മെറ്റാവേഴ്‌സ് പദ്ധതികള്‍ക്കായി കോടികള്‍ ചെലവാക്കിയതിന് പിന്നാലെയാണ് കോവിഡ് കാലം കഴിഞ്ഞതിനൊപ്പമെത്തിയ സാമ്പത്തികമാന്ദ്യം കമ്പനിയെ ബാധിച്ചത്. ഇതേ തുടര്‍ന്ന് വലിയ രീതിയില്‍ പരസ്യവരുമാനവും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് കമ്പനി ചെലവ് ചുരുക്കലിലേക്കും പിരിച്ചുവിടലിലേക്കും നീങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.