സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍. ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പുതിയ ബട്ടനുകള്‍ അവതരിപ്പിച്ചത്. ലൈക് ബട്ടന് പുറമെയാണിത്.
ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. എന്നാല്‍ ഡിസ്‌ലൈക് ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല.
അയര്‍ലെന്‍ഡിലും സ്‌പെയിനിലുമായിരുന്നു പുതിയ ബട്ടണുകള്‍ ആദ്യം പരീക്ഷിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഇതിനായുള്ള ഗവേഷണം നടക്കുകയായിരുന്നുവെന്നും പുതിയ തീരുമാനത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല