1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഫെയ്സ്ബുക് അനുമതി നല്‍കി. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫെയ്സ്ബുക്ക് അധികൃതർ അറിയിച്ചു. കലിഫോർണിയ ആസ്ഥാനമായി പതിനാറു വർഷങ്ങൾക്ക് മുൻപാണ് (ഫെബ്രു 4, 2004) ഫെയ്സ്ബുക്ക് പ്രവർത്തനം ആരംഭിച്ചത്.

“സർക്കാരിന്റേയും ആരോഗ്യ വിദഗ്ധരുടേയും മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാര്യങ്ങളെക്കുറിച്ചുള്ള ഓഗസ്റ്റ് ആറിന് നടന്ന ആഭ്യന്തര ചർച്ചകളിൽ നിന്നാണ് ഫെയ്സ്ബുക് അധികൃതർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 2021 ജൂലൈ വരെ സ്വന്തം വീട്ടിൽ നിന്ന് ജോലി തുടരാൻ ഞങ്ങൾ ജീവനക്കാരെ അനുവദിക്കുന്നു,” ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കി.

2021 ജൂൺ വരെ ജീവനക്കാർക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫബെറ്റും അറിയിച്ചിരുന്നു. ജീവനക്കാർക്ക് എത്ര നാൾ വേണമെങ്കിലും വീട്ടിലിരുന്ന ജോലി ചെയ്യാം എന്ന നിലപാടിലാണ് ട്വിറ്റർ.

അതേസമയം, വൈറസ് വ്യപനം കുറയുന്നത് പോലെ കുറച്ച് ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും ഓഫീസുകള്‍ തുറക്കുന്നതെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.