1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2018

സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക വിവാദം; വീണ്ടും മാപ്പു പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്ക് സുര്‍ക്ഷ ശക്തമാക്കുമെന്ന് ഉറപ്പ്. ബ്രിട്ടീഷ് പത്രങ്ങളില്‍ നല്‍കിയ മുഴുവന്‍ പേജ് പരസ്യത്തിലൂടെയാണ് സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞത്. നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളില്‍ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു സാധിച്ചില്ലെങ്കില്‍ അതിനു ഞങ്ങള്‍ അര്‍ഹരുമല്ല – സക്കര്‍ബര്‍ഗിന്റെ ഒപ്പോടുകൂടിയ പരസ്യത്തില്‍ പറയുന്നു.

2016ലെ യുഎസ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ സഹായിക്കുന്നതിനായി വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയെന്ന സ്ഥാപനം ചോര്‍ത്തിയതാണു നിലവില്‍ ഫെയ്‌സ്ബുക്കിനെ കുരുക്കിലാക്കിയത്. കേംബ്രിജ് അനലിറ്റിക്കയെ ഫെയ്‌സ്ബുക്ക് പുറത്താക്കിയെങ്കിലും ചോര്‍ത്തല്‍ വാര്‍ത്ത അവര്‍ക്കു വന്‍നഷ്ടമാണുണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫെയ്‌സ്ബുക് യൂറോപ്പിലും യുഎസിലും സൂക്ഷമപരിശോധന നേരിടുകയാണ്.

വെളുത്ത പ്രതലത്തില്‍ ക്ഷമാപണ സന്ദേശവും ഫെയ്‌സ്ബുക്കിന്റെ ചെറിയൊരു ലോഗോയും അടങ്ങുന്നതാണ് പരസ്യം. 2014ല്‍ ഒരു യൂണിവേഴ്‌സിറ്റി ഗവേഷകന്‍ സൃഷ്ടിച്ച ആപ്പിലൂടെ ലക്ഷക്കണക്കിനുപേരുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നുവെന്നും സക്കര്‍ബര്‍ഗ് പറയുന്നു. ഒരുതരത്തില്‍ ഒരു വിശ്വാസവഞ്ചനയായിരുന്നു അത്. അന്ന് കൂടുതലൊന്നും തനിക്ക് ചെയ്യാനായിരുന്നില്ല. എന്നാല്‍ അത് ഇനിയൊരിക്കലും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇപ്പോള്‍ എടുക്കുകയാണെന്നും സക്കര്‍ബര്‍ഗ് പരസ്യത്തില്‍ വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.