1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2019

സ്വന്തം ലേഖകൻ: എ.ടി.എം വഴിയുള്ള പണമിടപാട് പരാജയപ്പെട്ടാല്‍ ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ബാങ്ക് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍.ബി.ഐ. അടുത്തിടെ ആര്‍.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്.

ഉപഭോക്താവിന്റേതല്ലാത്ത വീഴ്ചകൊണ്ട് പരാജയപ്പെടുന്ന ഇടപാടുകള്‍ക്കാണ് ഈ നഷ്ടപരിഹാരം ലഭിക്കുക. അതായത്, ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍, എ.ടി.എമ്മില്‍ പണമില്ലാത്തതുകാരണം ഇടപാട് പൂര്‍ത്തായാവാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.

ഇടപാട് പരാജയപ്പെട്ടാല്‍ അക്കൗണ്ടില്‍ പണം തിരികെയെത്താറുണഅടെങ്കിലും ചിലപ്പോള്‍ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശം. ഉപഭോക്താവ് പരാതി നല്‍കിയാലും ഇല്ലെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നാണ് നിര്‍ദേശം.

എ.ടി.എമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ അഞ്ചു ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ പണം തിരികെ വരവുവെയ്ക്കണം. ഇല്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും നൂറു രൂപ വീതം ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഐ.എം.പി.എസ് , യു.പി.ഐ ഇടപാടുകള്‍ക്ക് ഒരുദിവസം കഴിഞ്ഞാല്‍ ഓരോ ദിവസവും 100 രൂപവീതം പിഴ നല്‍കണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.