1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2024

സ്വന്തം ലേഖകൻ: അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) പിഴയുമാണ് ശിക്ഷ.

അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ പകർച്ചവ്യാധി, പ്രതിസന്ധികൾ അല്ലെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അധികാരികൾക്കെതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുന്ന രീതിയിലുള്ളതായാൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും തടവും രണ്ട് ലക്ഷം ദിർഹവുമാണ് പിഴ.

2021-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 34 ആർട്ടിക്കിൾ 52 അനുസരിച്ച് കിംവദന്തികളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിടുന്നു. ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ഇന്റർനെറ്റിലൂടെയും അല്ലാതെയും പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചാലും ശിക്ഷിക്കപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.