1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2017

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ വാക്കെന്ന ബഹുമതി ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്, ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 365 ശതമാനം വര്‍ധന. കോളിന്‍സ് ഡിക്ഷ്‌നറി നടത്തിയ പഠനത്തിലാണ് ഈ വര്‍ഷത്തെ വാക്കായി ‘ഫേക്ക് ന്യൂസ്’ തെരഞ്ഞെടുത്തത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഈ വാക്കിന്റെ ഉപയോഗം 365 ശതമാനം വര്‍ധിച്ചെന്നാണ് കണ്ടെത്തല്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന വ്യാജേന പ്രചരിപ്പിക്കുന്ന തെറ്റായ, ഉദ്വേഗജനകമായ വിവരം എന്നാണ് ഡിക്ഷ്ണറി വാക്കിന് നല്‍കുന്ന നിര്‍വചനം.

2016 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപ് നിരന്തര ഉപയോഗത്തിലൂടെ ഈ വാക്കിനെ സജീവ ശ്രദ്ധയില്‍ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിച്ചെന്ന് കോളിന്‍സിന്റെ ഭാഷാ ഉള്ളടക്ക വിഭാഗത്തിന്റെ തലവന്‍ ഹെലന്‍ ന്യൂസ്‌റ്റെഡ് പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിഷ്ടകരമായ മാധ്യമവാര്‍ത്തകളെ വിമര്‍ശിക്കാന്‍ ട്രംപ് ‘വ്യാജ വാര്‍ത്ത’ എന്ന വാക്ക് പതിവായി ഉപയോഗിച്ചിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും ഈ വാക്ക് പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമോ എന്നതുസംബന്ധിച്ച് 2016 ജൂണില്‍ നടത്തിയ ഹിതപരിശോധനയെ തുടര്‍ന്ന് ബ്രെക്‌സിറ്റ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.