1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2021

സ്വന്തം ലേഖകൻ: വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി മെസഞ്ചറിൽ സന്ദേശം അയയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രതികരിക്കുന്നവരോട് ഫോണിൽ പ്രശ്നമുള്ളതിനാൽ വാട്സാപ് നമ്പർ തരണമെന്ന് ആവശ്യപ്പെടും. തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര ആവശ്യത്തിന് രൂപ വേണം എന്ന വാട്സാപ് സന്ദേശം അയയ്ക്കും.

പണം നിക്ഷേപിക്കേണ്ട വിവരങ്ങളും നൽകും. മെസഞ്ചറിൽ നേരിട്ട് ഇതേ ആവശ്യം ഉന്നയിക്കുന്ന രീതിയും ഉണ്ട്. ഇപ്പോൾ നാട്ടിലാണെന്നും ഗൾഫിലേക്ക് മടങ്ങാൻ പണം വേണമെന്നും സന്ദേശം അയയ്ക്കുന്നവരുണ്ട്. ജൂൺ 25ന് ആണ് ദുബായിലേക്ക് പോകേണ്ടതെന്ന സന്ദേശം കണ്ട് സംശയം തോന്നിയതാണ് ചിലർക്ക് തുണയായത്. ദുബായിലേക്ക് വിമാന സർവീസ് നിലവിലില്ലെന്ന അറിവ് തട്ടിപ്പുകാർക്ക് ഇല്ലാതെ പോയത് രക്ഷയായി.

തുടർന്ന് അവർ യഥാർഥ ഫോൺ നമ്പർ ഉടമകളെ നേരിട്ടു വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടക്കുന്നത് അറിയുന്നത്. ഫെയ്സ് ബുക്കിൽ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ചിലരോട് വീണ്ടും നമ്പർ ആവശ്യപ്പെട്ടതും സംശയത്തിന് ഇടയാക്കി. ഇങ്ങനെ സംശയം തോന്നിയ ചിലരും തട്ടിപ്പിൽപ്പെടാതെ രക്ഷപ്പെട്ടു. തട്ടിപ്പുകാർക്കെതിരെ ജാഗ്രതവേണമെന്ന് പൊലീസും മുന്നറിയിപ്പു നൽകുന്നു.

കോവിഡ് കാലത്ത് ഓൺലൈൻ തട്ടിപ്പുകൾ കൂടിയെന്ന് ഇന്റർപോൾ അടക്കമുള്ള ഏജൻസികളും ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നടന്ന അന്വേഷണത്തിൽ ഒരുലക്ഷത്തിലധികം ഓൺലൈൻ വ്യാജ ഫാർമസി ഏജൻസികളാണ് പിടിയിലായത്. 92 രാജ്യങ്ങളിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഓപ്പറേഷൻ പാജിയ14 എന്ന പേരിൽ നടന്ന അന്വേഷണത്തിൽ 113020 വ്യാജ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള വെബ് ലിങ്കുകകളാണ് നശിപ്പിച്ചത്. 2008 നടത്തിയ ആദ്യ ഓപ്പറേഷൻ പാൻജിയയ്ക്കു ശേഷം ഇത്രയധികം തട്ടിപ്പുകൾ കണ്ടെത്തുന്നതും ഇതാദ്യമാണ്!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.