1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2023

സ്വന്തം ലേഖകൻ: താ​മ​സ, സ​ന്ദ​ർ​ശ​ക വി​സ​ക​ളി​ൽ കു​ടും​ബ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഖ​ത്ത​റി​ൽ താ​മ​സ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ കു​ടും​ബ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി​ക്കൊ​ണ്ടു​ള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഫാ​മി​ലി റെ​സി​ഡ​ൻ​സി, സ​ന്ദ​ർ​ശ​ക വി​സ​ക്കാ​യി മെ​ട്രാ​ഷ്​ ര​ണ്ട്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

കു​ടും​ബ റെ​സി​ഡ​ൻ​സി വി​സ​ക്കാ​ർ

സ്വ​ന്തം ​സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ കു​ടും​ബ റെ​സി​ഡ​ൻ​സി വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ ആ​ൺ​മ​ക്ക​ൾ​ക്ക്​ 25ന് ​മു​ക​ളി​ൽ പ്രാ​യ​മാ​കാ​ൻ പാ​ടി​ല്ല. പെ​ൺ​മ​ക്ക​ൾ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം. ആ​റി​നും 18നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള മ​ക്ക​ൾ ഖ​ത്ത​റി​ലോ രാ​ജ്യ​ത്തി​ന്​ പു​റ​ത്തോ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​താ​യി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. കു​ടും​ബ​ത്തി​ന്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും ഉ​റ​പ്പാ​ക്ക​ണം.

സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ കു​റ​ഞ്ഞ​ത്​ 10,000 റി​യാ​ൽ ശ​മ്പ​ള​ക്കാ​രാ​യി​രി​ക്ക​ണം. സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ ടെ​ക്​​നി​ക്ക​ൽ, സ്​​പെ​ഷ​ലൈ​സ്​​ഡ്​ വി​ഭാ​ഗം (തൊ​ഴി​ലാ​ളി​ക​ൾ അ​ല്ലാ​ത്ത​വ​ർ) പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കാ​ണ്​ കു​ടും​ബ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ചു​രു​ങ്ങി​യ​ത്​ 10,000 റി​യാ​ൽ ശ​മ്പ​ള​ക്കാ​രാ​യി​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം, 6000 റി​യാ​ൽ ശ​മ്പ​ള​വും ക​മ്പ​നി​യു​ടെ കീ​ഴി​ൽ കു​ടും​ബ താ​മ​സ സൗ​ക​ര്യ​വു​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​ത്​ തൊ​ഴി​ൽ ക​രാ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം.

കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ

തൊ​ഴി​ലാ​ളി ഇ​ത​ര വി​ഭാ​ഗ​ക്കാ​രാ​യ റെ​സി​ഡ​ൻ​റി​ന്​ കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കു​റ​ഞ്ഞ​ത്​ 5000 റി​യാ​ൽ മാ​സ​ശ​മ്പ​ള​ക്കാ​രാ​യി​രി​ക്ക​ണം. കു​ടും​ബ താ​മ​സ സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്ക​ണം. സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന വ്യ​ക്തി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രാ​യി​രി​ക്ക​ണം സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​രു​ന്ന​ത്.

മെ​ട്രാ​ഷ്​ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​​മ്പോ​ൾ കാ​ണു​ന്ന പ​ട്ടി​ക​യി​ലെ ബ​ന്ധു​ക്ക​ൾ​ക്കാ​യി​രി​ക്കും സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ (ഉ​ദാ: പി​താ​വ്, മാ​താ​വ്, ഭാ​ര്യ, മ​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ, പി​താ​മ​ഹ​ൻ, അ​മ്മാ​വ​ൻ, ഭാ​ര്യാ മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ സ്​​പോ​ൺ​സ​ർ ചെ​യ്യാം). സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ പ്രാ​യ​നി​ബ​ന്ധ​ന​ക​ൾ ഇ​ല്ല. അ​തേ​സ​മ​യം, ഖ​ത്ത​റി​ൽ നി​ൽ​ക്കു​ന്ന​തു​വ​രെ എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.