1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2015

ആധുനിക സിംഗപ്പൂരിന്റെ പിതാവ് ലീ ക്വാന്‍ യു (91) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അന്ത്യം. ആധുനിക സിംഗപ്പുരിന്റെ ശില്‍പ്പി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചെറിയ തുറമുഖ നഗരമായിരുന്ന സിംഗപ്പുരിനെ ഇന്നത്തെ നിലയിലെത്തിച്ചത് ക്വാന്‍ യുവിന്റെ ഭരണ നൈപുണ്യം കൊണ്ടാണ്.

കഴിഞ്ഞ 45 ദിവസമായി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്വാന്‍ യുവിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസമായി മോശമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ക്വാന്‍ യുവിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.

1959 ലാണ് ലീ ക്വാന്‍ യു സിംഗപ്പുരിന്റെ ഭരണം ഏറ്റെടുക്കുന്നത്. മലേഷ്യയില്‍നിന്നു വേര്‍പെട്ട സിംഗപ്പുരിനെ സ്വന്തം കാലില്‍ ലോകത്തെ മുന്‍നിര വികസിത രാജ്യങ്ങളുടെ ഒപ്പമെത്തിക്കാന്‍ മൂന്നു ദശാബ്ദം നീണ്ട ക്വാന്‍ യു ഭരണത്തിനായി. സിംഗപ്പൂരിലെ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി സ്ഥാപകനായ ലീ, സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തി എന്ന നിലയിലും ശ്രദ്ധേയനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.