1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2023

സ്വന്തം ലേഖകൻ: അനന്തരാവകാശികളില്ലാത്ത പ്രവാസികളുടെ സമ്പാദ്യം അവരുടെ സ്മരണ നിലനിർത്തുന്ന നിക്ഷേപമാക്കണമെന്നു ഫെഡറൽ നാഷനൽ കൗൺസിൽ. പ്രവാസികൾ മരണപ്പെടുമ്പോൾ അവരുടെ പേരിലുള്ള സമ്പാദ്യം അവകാശികൾക്ക് നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഏറ്റെടുക്കാം.

അനന്തരാവകാശികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യം, ആരും സ്വത്തിനായി അവകാശം ഉന്നയിക്കാത്ത സാഹചര്യം എന്നിവയിലാണ് സർക്കാർ ഇടപെടുക. ഇത്തരം സമ്പാദ്യം മരണപ്പെട്ടവരുടെ പേരിൽ വഖഫ് (പൊതുനന്മ ലക്ഷ്യം വച്ചുള്ള) സംരംഭങ്ങളാക്കണം. ഇതു വഴി ലഭിക്കുന്ന ലാഭവും മറ്റും ദരിദ്രർക്കും അഗതികൾക്കും വിദ്യാഭ്യാസ സഹായവുമായി നൽകണമെന്ന നിർദേശമാണു നാഷനൽ കൗൺസിലിൽ ഉയർന്നത്.

കൗൺസിൽ അംഗം ഹുമൈദ് അലി അൽ അബ്ബാർ അൽഷാംസിയാണ് നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിക്ക നിർദേശം സമർപ്പിച്ചത്. എല്ലാ എമിറേറ്റിലും കൂടി അനന്തരാവകാശികൾ ഇല്ലാത്ത എത്ര പണം ഉണ്ടെന്നു കണക്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ ശരീഅ കോടതികളാണ് ഇതിനു നേതൃത്വം നൽകേണ്ടത്.

കണക്കെടുപ്പ് പൂർത്തിയായ ശേഷം മരിച്ചവരുടെ പേരിൽ നിക്ഷേപത്തിനുള്ള നടപടിയുണ്ടാകും. മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ആരോഗ്യ മന്ത്രാലയം, മതകാര്യ വകുപ്പ്, വിഷയവുമായി ബന്ധപ്പെട്ട ഇതര പ്രാദേശിക സർക്കാർ കാര്യാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന സംയുക്ത സമിതി രൂപീകരിച്ചായിരിക്കണം തുടർ പ്രവർത്തനങ്ങൾ.

സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമേ ഈ തുക വിനിയോഗിക്കുകയെന്ന് സമിതി ഉറപ്പാക്കണമെന്നും അൽഷാം സി ആവശ്യപ്പെട്ടു. അവകാശികളില്ലാത്ത സ്വത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രയോജനപ്പെടുത്തുന്ന സമാന നിയമം ഷാർജ എമിറേറ്റിലുണ്ട്. സിവിൽ ഇടപാടുകളുമായി ബന്ധപ്പെട്ട 1985ലെ യുഎഇ ഫെഡറൽ നിയമം 5 ഇതിനായി പരിഷ്കരിക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.