സ്വന്തം ലേഖകൻ: ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ സ്‌കൂളുകൾ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവയ്ക്കരുതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾക്ക് ഇത് സംബന്ധിച്ച സർക്കുലർ സൗദി വിദ്യാഭ്യാസ മന്ത്രാലയം നൽകി.
ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ രാജ്യത്തെ ഒരു സ്‌കൂളും വിദ്യാർഥികളുടെ ഫലം തടയുകയോ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും ഡാറ്റ ശേഖരണത്തിനുമായി നൂർ പ്ലാറ്റ്‌ഫോമിൽ പ്രത്യേക സംവിധാനമേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
മറ്റ് സ്‌കൂളുകളിൽ വിദ്യഭ്യാസം തുടരുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി. വിദ്യാർഥിയുടെ രക്ഷിതാവ് ഫീസ് അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് വിദ്യാർഥിയുടെ വിദ്യാഭ്യാസത്തെ ഒരു നിലക്കും ബാധിക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്‌കൂളും രക്ഷിതാവും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് രാജ്യത്തെ മറ്റു നിയമ വ്യവസ്ഥകളെയും ഉദ്യോഗസ്ഥരെയും സമീപിക്കാവുന്നതാണെന്നും മന്ത്രാലയം കൂട്ടിചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല