യുഎസിലെ ഫെര്‍ഗൂസന്‍ നഗരത്തില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കറുത്ത വര്‍ഗക്കാരനായ മൈക്കിള്‍ ബ്രൗണ്‍ പൊലീസുകാരുടെ വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഞായറാഴ്ച്ച പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കറുത്ത വര്‍ഗക്കാരനായ മറ്റൊരു യുവാവിന് ഗുരുതരമായി പരുക്കേറ്റത് പ്രതിഷേധങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.
എന്നാല്‍, പരുക്കേറ്റ 18 കാരനായ യുവാവിനെതിരെ പൊലീസുകാരെ ആക്രമിച്ചു എന്നതിന്റെ പേരില്‍ ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും ആക്രമണം ഉണ്ടാകരുതെന്നും മിസോരി ഗവര്‍ണര്‍ ജേ നിക്‌സണ്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മൈക്കിള്‍ ബ്രൗണിനെ പൊലീസ് 2014 ഓഗസ്റ്റ് മാസത്തിലാണ് വെടിവെച്ച് കൊന്നത്. ഈ കേസില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ ഗ്രാന്‍ഡ് ജൂറി തെളിവുകളില്ല എന്നതിന്റെ പേരില്‍ വെറുതേ വിട്ടിരുന്നു. ഫെര്‍ഗൂസണിലെ ഈ വെടിവെയ്പ്പ് യുഎസിലാകെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. യുഎസ് പൊലീസിന്റെ വംശീയ വിദ്വേഷം ചര്‍ച്ചാ വിഷയമായതും ഫെര്‍ഗൂസണ്‍ പൊലീസ് മേധാവി ഉള്‍പ്പെടെ രാജിവെച്ച് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതും ഫെര്‍ഗൂസണ്‍ വെടിവെയ്പ്പിനെ തുടര്‍ന്നായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല