1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

(എഫ്ജിഎം) ഫീമെയില്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന്‍ അല്ലെങ്കില്‍ ലിംഗച്ഛേദം നടത്തുന്നതിനായി രഹസ്യപദ്ധതിയിട്ട 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആംസ്റ്റര്‍ഡാം വഴി ഘാനയിലേക്ക് പോകാന്‍ എട്ടു വയസ്സുകാരിക്കൊപ്പം ഹീത്രു വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. വെസ്റ്റ് ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സ്ത്രീയെ പിന്നീട് നോര്‍ത്താംപ്ടണ്‍ഷെയര്‍ പൊലീസിന് കൈമാറി. അവര്‍ക്കാണ് അന്വേഷണ ചുമതല.

സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ സോഷ്യല്‍ സര്‍വീസസ് വിഭാഗത്തിന് പൊലീസ് കൈമാറി.

ഇന്റര്‍നാഷ്ണല്‍ ഡേ ഓഫ് സീറോ ടോളറന്‍സ് ഓഫ് എഫ്ജിഎമ്മിന്റെ ഭാഗമായി പൊലീസ് നടത്തി വന്നിരുന്ന പ്രചാരണ നടപടികള്‍ക്കിടെയാണ് അറസ്റ്റിനുള്ള സാഹചര്യമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. യുകെ ബോര്‍ഡര്‍ ഫോഴ്‌സും മെട്രൊപൊളീറ്റന്‍ പൊലീസും ചേര്‍ന്നാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്. വൈദ്യശാസ്ത്രപരമയിട്ട് അല്ലാത്ത കാരണങ്ങള്‍ കൊണ്ട് ലിംഗച്ഛേദം നടത്തുന്ന നിയമവിരുദ്ധ പ്രക്രിയകളെയാണ് സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിരിക്കുന്നത്. ഇത് തടയുന്നതിനാണ് പൊലീസ് സംവിധാനങ്ങളെ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത്.

ലിംഗച്ഛേദം അല്ലെങ്കില്‍ അഗ്രം മുറിച്ചു കളഞ്ഞ സ്ത്രീകള്‍ ഗര്‍ഭിണികളായാല്‍ പ്രസവ സമയത്ത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായേക്കാം. ഉണ്ടാകുന്ന കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളോ മരണമോ തന്നെ സംഭവിച്ചേക്കാമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു.

യുകെയില്‍നിന്ന് ഘാന, ദോഹ, അബുദാബി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകളുമായി പൊലീസ് അധികാരികള്‍ സംസാരിക്കാറുണ്ട്. ഹോം ഓഫീസ് യാത്രകള്‍ക്കായി നല്‍കുന്ന ഹെല്‍ത്ത് പാസ്‌പോര്‍ട്ടും പൊലീസുകാര്‍ പരിശോധിക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.