1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015

ഫിദല്‍ കാസ്‌ട്രോ തന്റെ 89ാം പിറന്നാള്‍ അടയാളപ്പെടുത്തിയത് ഒരു ലേഖനത്തിലൂടെയാണ്. അമേരിക്ക ക്യൂബയ്ക്ക് കടപ്പെട്ടിരിക്കുന്നു എന്ന ചരിത്രപരമായ സത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു കാസ്‌ട്രോയുടെ ഈ പ്രസ്താവന. അമേരിക്ക ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക നിയന്ത്രണം മൂല്യം ക്യൂബയ്ക്ക് ലഭിക്കേണ്ടിയിരുന്ന കോടി കണക്കിന് ഡോളറിന്റെ വ്യാപാരമാണ് നഷ്ടപ്പെട്ടത്. ഇത് ഉദ്ദേശ്യിച്ചാണ് കാസ്‌ട്രോ അമേരിക്ക ക്യൂബയ്ക്ക് കടപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞത്.

യുഎസ് ക്യൂബ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ക്യൂബ സന്ദര്‍ശിക്കാനിരിക്കുന്നതിന്റെ തലേ ദിവസമാണ് ക്യൂബയിലെ പ്രാദേശിക മാധ്യമത്തില്‍ കാസ്‌ട്രോയുടെ ലേഖനം പ്രത്യക്ഷപ്പെട്ടത്.

യുഎസ് പിന്തുണയോടെ ഭരിച്ചിരുന്ന സര്‍ക്കാരിനെ താഴെയിറക്കി കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ ഭരണം ആരംഭിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 1962ലാണ് അമേരിക്ക ക്യൂബയ്ക്ക് മേല്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അമേരിക്ക ക്യൂബയ്ക്ക് നഷ്ടപരിഹാരത്തിന്റെ രൂപത്തില്‍ കടപ്പെട്ടിരിക്കുന്നു എന്ന് പറയാനുള്ള ധൈര്യം കാണിച്ചെങ്കിലും എത്ര പണമാണ് ക്യൂബയ്ക്ക് നഷ്ടമുണ്ടായതെന്നോ അമേരിക്ക എത്ര പണം തരണമെന്നോ കാസ്‌ട്രോയുടെ ലേഖനത്തില്‍ പറയുന്നില്ല. ഒബാമയും കാസ്‌ട്രോയും തമ്മില്‍ കൂടിക്കാഴ്ച്ച നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം ക്യൂബയിലേക്ക് എത്തുന്ന ജോണ്‍ കെറിയെ സംബന്ധിച്ചോ ക്യൂബന്‍ അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ചോ പരാമര്‍ശങ്ങള്‍ കാസ്‌ട്രോടുടെ ലേഖനത്തിലില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.