1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2015

അഴിമതിക്കുറ്റം ചുമത്തി മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു സ്വിസ് അധികൃതരുടെ നടപടി. ഫിഫയുടെ യോഗം നടക്കാനിരുന്ന സൂറിച്ചിലെ ബൗര്‍ ഓ ലാക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ഫിഫ അധികൃതരെ അറസ്റ്റ് ചെയ്തത്. ഇവരെ യുഎസിലേക്ക് നാട് കടത്തും.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗമായിരുന്നു ഹോട്ടലില്‍ നടക്കാനിരുന്നത്. സ്‌പോര്‍ട്ട്‌സിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന് അറിയപ്പെടുന്ന ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍ തന്നെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനിരിക്കെയാണ് ഫിഫയ്ക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ടുള്ള അറസ്റ്റ്. ഓരോ നാല് വര്‍ഷം കൂടുമ്പോഴാണ് ഫിഫയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

2011 മുതല്‍ എഫ്ബിഐ നടത്തുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. വഞ്ചന, ഗൂഢാലോചന, കള്ളപ്പണം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ഫിഫയില്‍ കഴിഞ്ഞ കുറേക്കാലമായി അഴിമതിയെ ചൊല്ലിയുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നത് ആദ്യമാണ്. 14 ഫിഫ പ്രതിനിധികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരെ പക്ഷെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് യുഎസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.