1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സ്വന്തം ലേഖകന്‍: ഫിഫ ആസ്ഥാനത്ത് റെയ്ഡ്. സ്വിസ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രഹസ്യ രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുമായി ബന്ധപ്പെട്ട രേഖകളടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇതോടെ 2026 ലോകകപ്പിനായുള്ള ലേല നടപടികളും ഫിഫ നിര്‍ത്തിവച്ചു.

2018 ലെയും 2022 ലെയും ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സ്വിസ് പൊലീസാണ് പരിശോധന നടത്തിയത്. സൂറിച്ചിലെ ഫിഫ ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം മുഴുവന്‍ കമ്പ്യൂട്ടര്‍ രേഖകളും പിടിച്ചെടുത്തു.

എന്നാല്‍ രേഖകള്‍ പൊലീസിന് കൈമാറുകയായിരുന്നു എന്നാണ് ഫിഫ നല്‍കിയ ഔദ്യോഗിക വിശദീകരണം. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുടെയും സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കന്റേതടക്കമുള്ള ഓഫീസുകളില്‍ നിന്ന് രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. സ്വിസ് പൊലീസിനെ കൂടാതെ അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐയും അഴിമതി ആരോപണം അന്വേഷിക്കുന്നുണ്ട്.

ഇതിനിടയില്‍ 2026 ലോകകപ്പിനായുള്ള ലേല നടപടികള്‍ ഫിഫ നിര്‍ത്തി വച്ചു. ഈ അവസ്ഥയില്‍ ലേലം നടത്തുന്നത് ശരിയല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് ലേല നടപടികള്‍ നിര്‍ത്തി വെച്ചത്. അതേ സമയം തങ്ങള്‍ക്കനുവദിച്ച ലോകകപ്പ് നഷ്ടമാവില്ലെന്ന് റഷ്യ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

അഴിമതി കേസിനെ തുടര്‍ന്ന് ഫിഫയുടെ ഒമ്പത് ഉന്നത ഉദ്യോഗസ്ഥരാണ് ഇതുവരെ അറസ്റ്റിലായത്. കൂടാതെ മുന്‍ മേധാവി സെപ് ബ്ലാറ്റര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.