1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2022

സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് പുതിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. ഖത്തറിന്റെ ലോകകപ്പ് കാണികൾക്കുള്ള അക്കമഡേഷൻ പോർട്ടലിൽ പുതിയ ഓപ്ഷനുകൾ പ്രസിദ്ധീകരിച്ചു. അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വ്യത്യസ്തങ്ങളായ ഫാൻ വില്ലേജുകളിൽ കാണികൾക്ക് താമസം തിരഞ്ഞെടുക്കാം. കാബിൻ-ശൈലിയിലുള്ള താമസം, വ്യത്യസ്ത തരം സ്വകാര്യ അവധിക്കാല വസതികൾ എന്നിങ്ങനെയുള്ള പുതിയ സൗകര്യങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാണികളുടെ പോക്കറ്റിന് അനുയോജ്യമായ തരത്തിലുള്ള താമസ സൗകര്യങ്ങൾ തന്നെ https://www.qatar2022.qa/book എന്ന പോർട്ടലിലൂടെ ബുക്ക് ചെയ്യാം. സമീപ ഭാവിയിൽ കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമാക്കും. പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ വില്ലകൾ, അപ്പാർട്‌മെന്റുകൾ, കപ്പലുകൾ, ഫ്ലോട്ടിങ് ഹോട്ടലുകൾ, എന്നിങ്ങനെ കാണികൾക്ക് വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്. ഓരോ ടിക്കറ്റ് ഉടമകൾക്കും സ്‌റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമാണ്. ടിക്കറ്റ് എടുത്ത ശേഷം താമസവും ബുക്ക് ചെയ്തിട്ടു വേണം ഹയ കാർഡിന് അപേക്ഷ നൽകാൻ.

നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഖത്തർ ലോകകപ്പ് കാണികൾക്കും കളിക്കാർക്കും ഒരുപോലെ സൗകര്യപ്രദമാണ്. ടൂർണമെന്റിലുടനീളം കാണികൾക്ക് ഒരിടത്ത് തന്നെ താമസിച്ച് കളി കാണാം എന്നതാണ് ഖത്തർ ലോകകപ്പിന്റെ പ്രത്യേകത. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒരു ദിവസം രണ്ട് മത്സരങ്ങൾ വരെ കാണുകളും ചെയ്യാം. ടൂർണമെന്റിലുടനീളം കളിക്കാർക്ക് താമസവും പരിശീലനവും എല്ലാം ഒരിടത്ത് തന്നെയാണെന്നതും മികച്ച പ്രകടനത്തിനുള്ള അവസരമാണ് നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.