1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് തുടങ്ങാൻ ഇരിക്കെയാണ് താമസ വാടകയിൽ കാര്യമായ വർധനവ് ഖത്തർ രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലായാണ് ഖത്തറിൽ ഫിഫ വേൾഡ് കപ്പ് നടക്കുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിന് മുന്നോടിയായി നിരവധി പേർ രാജ്യത്ത് താമസിക്കാൻ എത്തും. ഇത് മുന്നിൽ കണ്ടാണ് വാടക വർധിപ്പിക്കാൻ ഖത്തർ തീരുമാനിച്ചതെന്നെന്നാണ് നിഗമനം.

നിരക്ക് വർധിപ്പിക്കുന്നതിലൂടെ നല്ലെരു ശതമാനം വരുമാനം ആണ് ഖത്തർ ലക്ഷ്യം വെക്കുന്നത്. താമസ യൂണിറ്റുകളുടെ ലഭ്യത കുറയുന്നതിനാൽ താമസ കെട്ടിടങ്ങളുടെ വാടക ഇനിയും ഉയരാൻ ആണ് സാധ്യത. ആഗോള റിയൽ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് തയ്യാറാക്കിയ ഏറ്റവും പുതിയ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് റിവ്യൂ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ലോകകപ്പ് തുടങ്ങി കഴിഞ്ഞാൽ ഖത്തറിലേക്ക് വരുന്നവരുടെ എണ്ണം കൂടുതൽ ആണ്. ആ സമയത്ത് പെട്ടെന്ന് കൂട്ടുന്നതിനേക്കാൾ നല്ലത് മുൻകൂട്ടി തീരുമാനിച്ച് സമയം എടുത്ത് കൂട്ടുന്നത് ആയിരിക്കും. വാടക കൂട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തിക കാര്യത്തിൽ വലിയ വിത്യാസം ഉണ്ടാക്കും എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കളിക്കാർക്ക് മാത്രം അല്ല, കാണികൾക്കും വലിയ താമസ സൗകര്യം ആണ് ഖത്തർ ഒരുക്കിയിരിക്കുന്നത്.

അപ്പാർട്ട്മെൻറുകൾ, ഫ്ലാറ്റുകൾക്ക് പുറമെ മറ്റു ചില സംവിധാനങ്ങളും ഖത്തർ ഒരുക്കുന്നുണ്ട്. ഇവിടെ എല്ലാം ഇനി വലിയ നിരക്കാണ് ഈടാക്കുന്നത്. രണ്ട് ശതമാനം മുതൽ അഞ്ച് ശതമാനം വരെ വാടക ആണ് നിരക്ക് വർധിച്ചിരിക്കുന്നത്. വലിയ സ്റ്റിസ്റ്റമാറ്റിക് ആയ രീതിയിൽ ആണ് ഇവിടെ ഒരുക്കങ്ങൾ തയ്യാറാക്കിവെച്ചിരിക്കുന്നത്. വർഷം തോറും താമസക്കാരുടെ എണ്ണം ഖത്തറിൽ വർധിച്ച് വരുകയാണ് എന്നാണ് റിപ്പോർട്ട്.

ഈ വർഷം ആദ്യ മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് 230,000 അപ്പാർട്ട്മെൻറുകൾ ആണ് ഉള്ളത്. ഇനിയും പുതിയ വില്ലകളും അപാർട്ടുമെന്റുകളും പണിപുരയിൽ ആണ്. ലോകകപ്പിന് മുമ്പായി പുതിയ 4000 യൂണിറ്റുകൾ പുതുതായി തയ്യാറാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.