1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ സ്മരണ പുതുക്കുന്നതിനുള്ള നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്നു ഖത്തർ സെൻട്രൽ ബാങ്ക്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നാണയങ്ങൾക്ക് നിയമപരമായി സാധുതയോ, മൂല്യമോ ഉണ്ടാവില്ല.

അനധികൃതമായി ഇത്തരം നാണയങ്ങളും കറൻസികളും പുറത്തിറക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. ലോകകപ്പിന്റെ ഔദ്യോഗിക സംഘാടകരുമായി സഹകരിച്ചു താമസിയാതെ കറൻസികൾ പുറത്തിറക്കുമെന്നും സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.

ലോകകപ്പിന്‍റെ ഭാഗമായി നാണയങ്ങളും കറൻസികളും പുറത്തിറക്കിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിൽ വാസ്തവമില്ലെന്നും, ടൂർണമെന്‍റ് സംഘാടകർക്കോ ഖത്തർ സെൻട്രൽ ബാങ്കിനോ ബന്ധമില്ലെന്നും സെൻട്രൽ ബാങ്കിന്‍റെ ട്വിറ്റർ ഹാൻഡ്ലിൽ പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.