1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2022

സ്വന്തം ലേഖകൻ: ഫിഫ വളണ്ടിയര്‍ പോര്‍ട്ടലില്‍ ഇതുവരെ അപേക്ഷിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍. ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് രജിസ്ട്രേഷന്‍ ഗണ്യമായി കൂടി. വളണ്ടിയര്‍ അപേക്ഷക്കുള്ള സമയ പരിധി മറ്റന്നാള്‍ അവസാനിക്കും.

2020 ഡിസംബറിലാണ് ഫിഫ വളണ്ടിയര്‍ പോര്‍ട്ടല്‍ പുനരാരംഭിച്ചത്. 2021 ഒക്ടോബർ വരെ ഒരു ലക്ഷം മാത്രമുണ്ടായിരുന്ന വളണ്ടിയർ രജിസ്ട്രേഷൻ അതിന് ശേഷമാണ് കുതിച്ചുയര്‍ന്നത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പാണ് ലോകമെങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരെ ആകര്‍ഷിച്ചത്.

ഫിഫ വളണ്ടിയർ പോർട്ടലിൽ സൈൻ അപ് ചെയ്യുന്നവരുടെ എണ്ണം വർധിച്ചത് വലിയ നേട്ടമാണെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു. ഓരോ ഫിഫ ടൂർണമെൻറിന്‍റെ വിജയത്തിലും വളണ്ടിയർമാർ വഹിക്കുന്ന പങ്ക് വിസ്മരിക്കാനാകാത്തതാണ്. ലോകകപ്പുമായി ബന്ധപ്പെട്ട് അപേക്ഷിച്ച വളണ്ടിയർമാരിൽ 43.2 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 40.2 ശതമാനം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. 94.4

ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്,. 53.1 ശതമാനം പേര്‍ മറ്റു ജോലികൾ ചെയ്യുന്നവരാണ്. 34.4 ശതമാനം പേർ വിദ്യാർത്ഥികളണ്. 24 മുതൽ 34 വയസ്സ് വരെയുള്ളവരാണ് അപേക്ഷകരിൽ കൂടുതലും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.