സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വില ഇല്ലാതാക്കാനുള്ള ഋഷിയുടെ നീക്കത്തിനെതിരെ മന്ത്രിസഭയില്‍ കലാാപം. ഗ്രാജ്വേറ്റ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതാണ് ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വീസ. പാര്‍ട്ടിക്കുള്ളിലെ ചില വലതുപക്ഷ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഋഷി ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കുടിയേറ്റ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയേക്കാള്‍ കര്‍ശനമായ നിലപാടാണ് തങ്ങളുടേത് എന്ന് കാണിക്കുക എന്നതാണ് ഇത്തരമോരു നീക്കത്തിന്റെ ലക്ഷ്യം. ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വീസ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയോ അത് പൂര്‍ണ്ണമായൗം നിര്‍ത്തലാക്കുകയോ ആണ് ലക്ഷ്യം. യു കെ യിലേക്ക് എത്തുന്നതിനുള്ള ഒരു പിന്‍ വാതില്‍ ആയിട്ടാണ് പലരും ഈ വീസയെ കണക്കാക്കുന്നത്.
ഈ വര്‍ഷം ആദ്യ പാദത്തിലെ കുടിയെറ്റ കണക്കുകള്‍ ഈ ആഴ്ച പുറത്തു വിടും. ഇതിലെ കണക്കുകളും പ്രധാനമന്ത്രിക്ക് മേല്‍ കടുത്ത സമമര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നുള്ള സൂചനകളും ഉണ്ട്. പുതിയ കണക്കിലും കുടിയേറ്റം കാര്യമായി കുറയ്ക്കാന്‍ ആയില്ലെങ്കില്‍ വരുന്ന പൊതു റ്റെരഞ്ഞെടുപ്പിന് മുന്‍പായി കുടിയേറ്റ വിഷയത്തില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ ആവശ്യമായി വരും.
എന്നാല്‍, വിദ്യാര്‍ത്ഥി വീസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനത്തെയും പ്രാദേശിക സമ്പദ്ഘടനയേയും പ്രതികൂലമായി ബാധിക്കും എന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല, വ്യാപാര- വ്യവസായ മേഖലയിലേക്ക് വിദേശത്തു നിന്നുള്ള വിദഗ്ധരുടെ സേവനം നിലയ്ക്കുകയും ചെയ്തേക്കാം. ഇതേ കാരണങ്ങളാല്‍ തന്നെയാണ് ഋഷിയുടെ നീക്കത്തിന് മന്ത്രിസഭയില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്.
എഡ്യൂക്കേഷന്‍ സെക്രട്ടറി ജിലിയന്‍ കീഗന്‍, ചാന്‍സലര്‍ ജെറമി ഹണ്ട്, ഫോറിന്‍ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ എന്നീ തലമുതിര്‍ന്ന മന്ത്രിമാര്‍ വരെ ഈ നീക്കത്തിന് എതിരാണെന്ന് അറിയുന്നു. വിദ്യാഭ്യാസ മേഖലയെ തകര്‍ത്തേക്കാവുന്ന ഈ നീക്കാത്തെ കീഗന്‍ ഒരിക്കലും പിന്തുണയ്ക്കുകയില്ലെന്ന് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ വിദ്യാര്‍ത്ഥികളെ പ്രധാനമായും ആശ്രയിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ സഹയിക്കുക എന്നതാണ് കീഗന്റെ കടമ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ, യൂണിവേഴ്സിറ്റികള്‍ക്ക് ചുറ്റുമായി വളരുന്ന പ്രാദേശിക സമ്പദ്ഘടനകളെ തകര്‍ക്കുന്ന നീക്കത്തെ ചാന്‍സലര്‍ ജെറമി ഹണ്ടും എതിര്‍ത്തേക്കുമെന്ന്, ചില സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു. അതുപോലെ തന്നെ വിദേശ അയൂണിവെഴ്സിറ്റികളുമായുള്ള ബന്ധം വഷളാക്കിയേക്കും എന്നതിനാല്‍ വിദേശ്ശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും ഈ നീക്കത്തെ എതിര്‍ത്തേക്കും. എന്നാല്‍, തന്റെ നേതൃത്വത്തിനെതിരെ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന വലതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ഋഷിക്ക് ഇത്തരം കര്‍ശന സമീപനങ്ങള്‍ ആവശ്യമാണെന്ന വസ്തുത കൂടി മറുഭാഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല