സ്വന്തം ലേഖകൻ: സര്‍വ മേഖലയിലും സാമ്പത്തികമാന്ദ്യം പിടിമുറുക്കിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ വിവിധ കമ്പനികളിലെ ഉദ്യോഗസ്ഥന്മാരും തൊഴിലാളികളും
ഉറക്കമില്ലാത്ത രാത്രികളും, ഉത്കണ്ഠയും ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദ്ദവുമാണ് ഉദ്യോഗസ്ഥരെ ഇപ്പോള്‍ വേട്ടയാടുന്നത്. മാനസികമായി വലിയ പിരിമുറുക്കത്തിലാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോസ്ഥന്മാര് എന്നാണ് വിവിധ പഠനങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനപ്പെട്ട നഗരങ്ങളിലെ സൈക്കോളജിസ്റ്റുകളേയും സൈക്യാട്രിസ്റ്റുകളേയും സമീപിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കുറഞ്ഞ കാലത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്.
കഠിനമായ ജോലി ഷെഡ്യൂളുകളെ കുറിച്ചും യാഥാര്‍ത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങളെക്കുറിച്ചും ജോലി നഷ്ടപ്പെടുമെന്ന ഭയത്തെക്കുറിച്ചുമാണ് മിക്കവരും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസക്കാലത്തിനിടെ വിഷാദം, ഉത്കണ്ഠ സംബന്ധമായ രോഗങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായാണ് വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല