
സ്വന്തം ലേഖകൻ: തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടുന്നവരെ കാത്തിരിക്കുന്നത് വന്‍ തുക പിഴയും ആറ് മാസം വരെ തടവും. നഗരത്തിന്റെ കാഴ്ച ഭംഗിക്കു കോട്ടം തട്ടുന്നതിനൊപ്പം അപകടങ്ങള്‍ക്കും ഇടവരുത്തുന്ന നിയമലംഘനത്തിനെതിരെ മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നല്‍കി.
പൊതുസ്ഥലങ്ങളോടു ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്നു നഗരസഭ അറിയിച്ചു. 50 റിയാല്‍ മുതല്‍ 500 റിയാല്‍ (പത്ത് ലക്ഷം രൂപക്ക് മുകളില്‍) വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന രൂപത്തിലുള്ള ഉപയോഗത്തെയാണു നഗരസഭ വിലക്കിയിരിക്കുന്നത്. എന്നാല്‍, മറയുള്ള ബാല്‍ക്കണി വസ്ത്രങ്ങള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല