1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2020

സ്വന്തം ലേഖകൻ: ദശലക്ഷക്കണക്കിന് ആളുകളിൽ കോറോണ ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ. കോറോണ ആന്റി ബോഡി പരീക്ഷണ പരിശോധനകളുടെ ആദ്യഘട്ടം വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഓക്സ്ഫോഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളൂം ചേർന്ന് രൂപീകരിച്ച യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (UK-RTC) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ 98.6 ശതമാനം കൃത്യത കോറോണ കിറ്റ് രേഖപ്പെടുത്തിയിരുന്നു. ഇരുപത് മിനിറ്റ് കൊണ്ട് കുറഞ്ഞ ചിലവിൽ ഫലമറിയാൻ സാധിക്കും എന്നതാണ് കിറ്റിന്റെ സവിശേഷത. ആന്റിബോഡി ടെസ്റ്റിൽ 98.6 ശതമാനം കൃത്യത കണ്ടെത്തിയെന്ന് UK-RTC മേധാവി ക്രിസ് ഹാൻഡ് വ്യക്തമാക്കി.

മാത്രമല്ല ഈ വർഷം തന്നെ ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ചർച്ചകൾ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഇതിനായുള്ള അന്തിമ അനുമതി അടുത്ത ആഴ്ചയോടുകൂടി മാത്രമേ ലഭിക്കൂ. എങ്കിലും ഈ കിറ്റുകളുടെ ആയിരക്കണക്കിന് പ്രോട്ടോടൈപ്പുകൾ യുകെയിലെ വിവിധ ഫാക്ടറികളിലായി നിർമിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

കൊറോണ വൈറസിന്റെ പ്രാദേശിക പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് ഷോപ്പുകൾ അടയ്ക്കുന്നതിനും ഇവന്റുകൾ റദ്ദാക്കുന്നതിനും പൊതു ഇടങ്ങൾ അടയ്ക്കുന്നതിനും ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് പുതിയ അധികാരങ്ങൾ നൽകി.പൊട്ടിത്തെറിയോട് വേഗത്തിൽ പ്രതികരിക്കാൻ കൗൺസിലുകളെ പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കർശനമായ ലോക്ക്ഡൗൺ നടപടികളുടെ ആവശ്യകത തടയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ അറിയിച്ചു. അതേസമയം, പ്രീ-ലോക്ക്ഡൗൺ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് “വളരെ ദൂരെയാണ്” എന്ന് സർക്കാർ ശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.