1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2015

13ാം വയസ്സില്‍ ക്യാന്‍സര്‍ രോഗത്തിന് കീമോതെറാപ്പി തുടങ്ങുന്നതിന്
മുന്‍പ് ശരീരത്തില്‍നിന്ന് നീക്കം ചെയ്ത് അണ്ഡാശയം ഉപയോഗിച്ച് ലോകത്തിലെ
ആദ്യത്തെ കുഞ്ഞ് ജനിച്ചു. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന
ചെറുപ്പക്കാരികളായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന
വൈദ്യശാസ്ത്ര പുരോഗമനമാണിത്. ബെല്‍ജിയമാണ് ഈ നേട്ടത്തിന് ഉടമകള്‍.

അഞ്ചാം വയസ്സില്‍ സിക്കിള്‍ സെല്‍ അനീമിയ രോഗം പിടിപെട്ട വ്യക്തിയാണ്
ഇവര്‍. 13ാം വയസ്സില്‍ ഇവരുടെ നില വഷളായപ്പോള്‍ ബോണ്‍ മാരോ
ട്രാന്‍സ്പ്ലാന്റ് വേണമെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിച്ചു. രോഗിയുടെ
പ്രതിരോധ സംവിധാനത്തെ ഇല്ലാതാക്കിയാല്‍ മാത്രമെ ഇത് സാധ്യമാകുകയുള്ളു.
പുതിയ സെല്ലുകളെ ശരീരം ഉള്‍ക്കൊള്ളമെങ്കില്‍ ഇത് ചെയ്യണമായിരുന്നു. ഇത്
അണ്ഡാശയത്തെ നശിപ്പിക്കുകയും പ്രത്യുദ്പാദന ശേഷി ഇല്ലാതാകുകയും ചെയ്യും.
ഈ സാഹചര്യത്തിലാണെ ബെല്‍ജിയത്തിലെ മെഡിക്കല്‍ സംഘം അണ്ഡാശയം നീക്കം
ചെയ്ത് സൂക്ഷിച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് ഉപയോഗിച്ച് ഇപ്പോള്‍
പെണ്‍കുട്ടി ലോകത്തിലെ ആദ്യത്തെ ഫ്രോസണ്‍ ഓവറിയില്‍നിന്നുള്ള കുട്ടിക്ക്
ജന്മം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.