1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2016

സ്വന്തം ലേഖകന്‍: ആകാശത്ത് ആദ്യത്തെ പൂ വിരിയിച്ച് നാസ, പരീക്ഷണം പുത്തന്‍ സാധ്യതകള്‍ തുറക്കുന്നതായി ശാസ്ത്രജ്ഞര്‍. നാസയുടെ ബഹിരാകാശ പര്യവേഷണ കേന്ദ്രത്തില്‍ വളര്‍ത്തിയ ചെടിയിലാണ് ഭൂമിക്ക് പുറത്ത് ആദ്യമായി പൂവിരിഞ്ഞത്. പുഷ്പത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജി ലാബിലാണ് സീനിയ ഇനത്തില്‍പ്പെട്ട പൂവിരിഞ്ഞത്. ഓറഞ്ച് നിറത്തിലുള്ള പുഷ്പം നാസ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി ട്വിറ്ററിലൂടെ പങ്കുവച്ചു.
ഒരു പുഷ്പം വിരിയുകവഴി ബഹിരാകാശത്തെ പുത്തന്‍ സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നതെന്ന് നാസ അവകാശപ്പെടുന്നു.

കൃത്രിമമായി സൂര്യപ്രകാശം സൃഷ്ടിച്ച് പൂവിനെ വിരിയിക്കാന്‍ സാധിച്ചതുവഴി കൂടുതല്‍ സസ്യങ്ങളെ ബഹിരാകാശത്ത് വളര്‍ത്താനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. പച്ചക്കറികള്‍ അടക്കമുള്ളവ ഇത്തരത്തില്‍ സൃഷ്ടിക്കുകവഴി കൂടുതല്‍ കാലം ഗവേഷകര്‍ക്ക് ബഹിരാകാശത്ത തുടരാന്‍ അവസരം ലഭിക്കുമെന്നും നാസ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.