സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ സിഖ് വനിതാ മേയറായി പ്രീത് ദിദ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോര്‍ണിയയിലെ യൂബ സിറ്റിയിയുടെ മേയറായാണ് പ്രീത് ദിദ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ അഞ്ചിന് പ്രീത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
2014 മുതല്‍ പ്രീത് യൂബ സിറ്റിയിലെ വൈസ് മേയറാണ്. യു.എസില്‍ സിഖ് മേയര്‍മാര്‍ ധാരാളമുണ്ട്, എന്നാല്‍ ആദ്യമായാണ് വനിത മേയര്‍ അധികാരമേല്‍ക്കുന്നത്.
കഴിഞ്ഞ മാസം ന്യൂജഴ്‌സിയിലെ ഹോബോകെനില്‍നിന്ന് രവി ബല്ല എന്ന സിഖുകാരന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസില്‍ സിഖ് വംശജര്‍ ധാരാളമുള്ള പ്രദേശമാണ് യൂബ. ഏകദേശം 5,00,000 സിഖുകാരാണ് ഇവിടെയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല