1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2024

സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ ഒമാനിൽ ആകെ മരണം 21. മഹൗത്ത് വിലായത്തിലെ അൽ-ഷറൈഖ മേഖലയിൽ കാണാതായ സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ കൂടിയത്. സഹമിലെ വിലായത്തിൽ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

‘കാലാവസ്ഥ പ്രശ്‌നങ്ങളെ തുടർന്നുള്ള മൊത്തം മരണങ്ങളുടെ എണ്ണം 21 ആയി ഉയർന്നു, കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്’ നാഷണൽ കമ്മിറ്റി ഓഫ് എമർജൻസി മാനേജ്മെന്റ് അവസാനത്തെ വിവരണത്തിൽ പറഞ്ഞു. അതിനിടെ, ഒമാൻ റോയൽ നേവി ഒഴിപ്പിച്ച പൗരന്മാരെയും താമസക്കാരെയും മുസന്ദം ഗവർണറേറ്റിലെ കംസാർ ഗ്രാമത്തിലെ വീടുകളിലേക്ക് തിരിച്ചയച്ചു.

ക​ന​ത്ത മ​ഴ​യി​ൽ റോ​ഡു​ക​ളി​ലെ ത​ട​സ്സം നീ​ക്കി ഗ​ത​ാഗ​തം സു​ഗ​മമാ​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​വു​മാ​യി അ​ധി​കൃ​ത​ർ. ഗ​താ​ഗ​തം, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മാ​ണ്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റോ​ഡു​ക​ളി​ലേ​ക്കു​​വീ​ണ വ​ലി​യ പാ​റ​ക​ളും ക​ല്ലു​ക​ളും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ നീ​ക്കം​ചെ​യു​ന്ന​ത്. കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള പ്ര​വൃ​ത്തി​യും ന​ട​ന്നു​വ​രു​ക​യാ​ണ്.

ത​ക​ർ​ന്ന റോ​ഡു​ക​ളി​ൽ​നി​ന്ന് മ​ണ്ണു​ക​ളും പാ​റ​ക​ളും നീ​ക്കം ചെ​യ്യാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ റോ​ഡ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ഫ​ഹ​ദ് അ​ൽ നു​സൈ​രി പ​റ​ഞ്ഞു. സി​നാ​വ്-​മ​ഹൂ​ത്ത്​ റോ​ഡി​ലെ ത​ട​സ്സ​ങ്ങ​ൾ അ​തി​വേ​ഗം നീ​ക്കു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖു​റ​യി​ത്ത്-​സൂ​ർ ഇ​ര​ട്ട​പ്പാ​ത​യി​ലെ പാ​റ​ക​ളും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ എ​ടു​ത്തു​​മാ​റ്റി.

ശ​ർ​ഖി​യ എ​ക്‌​സ്‌​പ്ര​സ്‌​വേ, അ​ൽ ഫു​ലൈ​ജ്-​വാ​ദി ബാ​നി ജാ​ബി​ർ റോ​ഡ്, അ​ൽ കാ​മി​ൽ വാ​ൽ വാ​ഫി-​സു​ർ റോ​ഡ്, വാ​ദി അ​ൽ സി​ൻ, വാ​ദി ബാ​നി ഖ​രൂ​സ് എ​ന്നീ റോ​ഡു​ക​ളി​ലും സ​മാ​ന​മാ​യ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു​മാ​യി നി​ര​വ​ധി​പേ​രെ ഒ​ഴി​പ്പി​ച്ച്​ അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് ഓ​ഫ് ഒ​മാ​നു​മാ​യി ഏ​കോ​പി​പ്പി​ച്ച് നി​ര​വ​ധി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി.

90 ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ലെ സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം മേ​ജ​ർ റു​ക്ൻ അ​ലി ബി​ൻ അ​ബ്ദു​ല്ല അ​ൽ ക​സ്ബി പ​റ​ഞ്ഞു. ആ​രോ​ഗ്യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​ണ്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്ന് ഏ​ഴ് രോ​ഗി​ക​ളെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്തു. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും നാ​ലു​പേ​രെ മു​ങ്ങി​മ​ര​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ.​മു​ഹ​മ്മ​ദ് ബി​ൻ സെ​യ്ഫ് അ​ൽ ബൗ​സാ​ഫി പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.