1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2024

സ്വന്തം ലേഖകൻ: പ്രളയത്തെ തുടർന്ന് അടച്ച ഷാർജയിലെ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 29 മുതൽ തുറന്നു പ്രവർത്തിക്കും. ശുചീകരണ പ്രവർത്തികൾ പൂർത്തിയാക്കി അണുവിമുക്തമാക്കിയ ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു.

പ്രളയത്തിനുശേഷം 22 മുതൽ 25 വരെ ഓൺലൈനിലായിരുന്നു ക്ലാസുകൾ. എന്നാൽ മഴക്കെടുതിയിൽ പല കെട്ടിടങ്ങളിലും വൈദ്യുതി നിലച്ചതിനാൽ ഒട്ടേറെ കുട്ടികൾക്ക് ഇ–ലേണിങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ മ​ഴ​യെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധ​യി​ൽ​പെ​ട്ട കു​ടി​വെ​ള്ള, വൈ​ദ്യു​തി ത​ട​സ്സ​ങ്ങ​ൾ അ​തി​വേ​ഗം പ​രി​ഹ​രി​ച്ച​ു വരുന്നതായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം മ​ഴ​വെ​ള്ളം കൂ​ടി​ക്ക​ല​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​​പ്പെ​ട്ട​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച്​ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​ണ്​ സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വ​ള​രെ ചു​രു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ മ​ഴ​വെ​ള്ളം കൂ​ടി​ക്ക​ല​രു​ന്ന രീ​തി​യി​ൽ ഭൂ​ഗ​ർ​ഭ ടാ​ങ്കു​ക​ളി​ൽ ലീ​ക്കു​ക​ൾ ഉ​ണ്ടാ​യ​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വി​ദ​ഗ്​​ധ​രു​ടെ സം​ഘം ടാ​ങ്കു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ക​യും വൃ​ത്തി​യാ​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണോ​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്ന അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഇ​ത് ചെ​യ്തി​ട്ടു​ള്ള​ത്. മി​ശ്ര​ജ​ലം കാ​ര​ണം രോ​ഗി​ക​ളാ​യ ചു​രു​ക്കം ആ​ളു​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ക​യും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്​ -പ്ര​സ്താ​വ​ന വ്യ​ക്​​ത​മാ​ക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.