1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2018

സ്വന്തം ലേഖകന്‍: 2018 ല്‍ യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2017 ല്‍! ഹവായീന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപൂര്‍വ അനുഭവം സ്വന്തമാക്കി. പുതുവത്സരം പിറന്ന ശേഷമാണ് അവര്‍ യാത്ര പുറപ്പെട്ടത്. പക്ഷേ എത്തിച്ചേര്‍ന്ന സ്ഥലത്ത് 2017 ല്‍ തന്നെയായിരുന്നു.

ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ പുറപ്പെട്ട വിമാനം അമേരിക്കന്‍ ദ്വീപായ ഹവായിലെ ഹൊണോലുലുവിലെത്തിയത് 2017 ഡിസംബര്‍ 31നായിരുന്നു. ആഗോള സമയ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അപൂര്‍വ്വത കൈവന്നത്.

ജനവുരി ഒന്നിന് പുലര്‍ച്ച 12.05 നാണ് ഓക്ക്‌ലന്‍ഡില്‍ നിന്ന് ഹവായീന്‍ എയര്‍ലൈന്‍സ് പുറപ്പെട്ടത്. വിമാനം ഹോണോലുലുവിലെത്തിയപ്പോള്‍ അവിടെ 2017 ഡിസംബര്‍ 31 ആയിരുന്നു തീയതിയും സമയവും

യഥാര്‍ത്ഥത്തില്‍ വിമാനം ഓക്കലാന്‍ഡില്‍ നിന്ന് ഡിസംബര്‍ 31ന് 11.55 നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പത്ത് മിനിറ്റ് വൈകിയതോടെയാണ് അപൂര്‍വ്വത സംഭവിച്ചത്. ന്യൂസീലന്‍ഡും ഹവായ് ദ്വീപും തമ്മില്‍ 23 മണിക്കൂര്‍ സമയ വ്യത്യാസമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.