1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2022

സ്വന്തം ലേഖകൻ: ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ 23 കുടിയേറ്റ കടൽ യാത്രക്കാരെ കാണാതായെന്ന് യു എസ് ബോർഡർ പട്രോൾ ഏജന്റ്. ശക്തമായ ചുഴലി കാറ്റിനെ തുടർന്ന് മുങ്ങിയ കപ്പലിൽ നിന്ന് നാല് ക്യൂബൻ കുടിയേറ്റക്കാർ ഫ്ളോറിഡ തീരത്തേക്ക് നീന്തി കയറിയെന്ന് മിയാമി ചീഫ് പട്രോൾ ഏജന്റ് വ്യക്തമാക്കി. ബൊക്ക ചിക്കയുടെ തെക്ക് കിഴക്കൻ മേഖലയിലെ രണ്ട് മൈൽ അകലെ നിന്നും മൂന്ന് പേരെ കൂടി കോസ്റ്റ് ഗാർഡ് കണ്ടെത്തി.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സ സഹായങ്ങൾ നൽകുകയും ചെയ്തു. ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ 1 മില്യൺ വീടുകളിൽ വൈദുതി ബന്ധം വിഛേദിക്കപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. മണിക്കൂറിൽ 250/ HR വേഗതയിലാണ് കാറ്റ് വീശിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പോംബാനോ ബീച്ചിലേക്ക് നീന്തി കയറിയ ക്യൂബൻ കുടിയേറ്റക്കാരുൾപ്പടെ ഉള്ളവരെ പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ നിറഞ്ഞ സാഹചര്യത്തിൽ കടലിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പും ഇവർക്ക് നൽകി. ഇയാൻ ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറൻ ഫ്ലോറിഡയിൽ ശക്തമായ മഴയും കാറ്റും രൂപപ്പെട്ടു. ഫ്ളോറിഡയുടെ കിഴക്ക് പടിഞ്ഞാറൻ ഭാഗത്ത് വെള്ളപ്പൊക്കവും അതിശക്തമായ കാറ്റും കാരണം വൻ നാശ നഷ്ടം ഉണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.