1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2021

സ്വന്തം ലേഖകൻ: ഫ്ലോറിഡയിലെ എവർഗ്ലെയ്ഡിൽ പെരുകികൊണ്ടിരിക്കുന്ന ബർമീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 450 പേർ രജിസ്റ്റർ ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈതോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

ബർമീസ് പൈതോൺ ഫ്ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു ജീവികളെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. 2000 മുതൽ ഫ്ലോറിഡാ സംസ്ഥാനത്തു നിന്നും 13,000 ബർമീസ് പൈതോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്.

ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലെയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത്. നൂറു കണക്കിനു പൈതോണിനെ ഇവിടെ നിന്നു പിടികൂടാനാകുമെന്നാണു കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.